Latest News
Loading...

തീക്കോയി - വാഗമറ്റം - കല്ലേക്കുളം റോഡ് വീതികൂട്ടി പുനർനിർമ്മിച്ചു

തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ട്, പത്ത് വാർഡുകളിൽ കൂടി കടന്നു പോകുന്ന വാഗമറ്റം - കല്ലേക്കുളം റോഡ് വീതികൂട്ടി നിർമ്മിച്ചു.  തീക്കോയി ടൗണിനെയും പൂഞ്ഞാർ കല്ലേക്കുളവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് 1350 മീറ്റർ ദൂരമാണുള്ളത്. തീക്കോയിൽ നിന്നും ഏറ്റവും കുറഞ്ഞ ദൂരത്താൽ പൂഞ്ഞാർ- പെരിങ്ങളം പ്രദേശത്തേക്ക് പോകുവാനുള്ള വഴിയാണിത് . 
.ഒരു വാഹനത്തിൽ കഷ്ടിച്ചു പോകുവാനുള്ള വീതി മാത്രമായിരുന്നു ഈ റോഡിന് ഉണ്ടായിരുന്നത്. കഴിഞ്ഞ 40 വർഷമായി ജനങ്ങളുടെ ഒരു വലിയ ആഗ്രഹമായിരുന്നു റോഡിന് വീതി കൂട്ടുക എന്നുള്ളത്. നിരവധി വീടുകളുള്ള ഈ റോഡിൽ ഗതാഗത തടസ്സം ഒരു വലിയ പ്രശ്നമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ വീടുകളുടെ ചുറ്റുമതിലുകളും കയ്യാലകളും പൊളിച്ചാണ് റോഡിന് വീതി എടുത്തിട്ടുള്ളത്. 
റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഏഴു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് റോഡിന്റെ വികസനം യാഥാർഥ്യമായതെന്ന് പ്രസിഡന്റ് പറഞ്ഞു. 

.മെമ്പർ ദീപ സജി, ജോയി പൊട്ടനാ നിയിൽ, സോമി പോർക്കാട്ടിൽ, തോമസുകുട്ടി ചെങ്ങഴ് ശ്ശേരിയിൽ, തോമസ് തയ്യിൽ, സെബാസ്റ്റിൻ ഊട്ടുകുളം, ജോഷി വള്ളിക്കാപ്പിൽ, ബെന്നി താഴത്തു പറമ്പിൽ, ജോയിസി ഊട്ടുകുളം, ജോസ് കുന്നുംപുറം, ജയിംസ് ഇടയാടിയിൽ, കുര്യാച്ചൻ ചൊവ്വാറ്റു കുന്നേൽ, ടോമി പടന്ന മാക്കൽ , അഭിലാഷ് മുണ്ടമറ്റം, തങ്കച്ചൻ മുഖാലയിൽ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments