Latest News
Loading...

മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപെ ട്ട് UDF ധർണ നടത്തി.



ഈരാറ്റുപേട്ട: നിയസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സമരം യു.ഡി.എഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു. ധർണ്ണാ സമരം കെ.പി.സി.സി .ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. 


.പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി.എഫ്.ചെയർമാൻ മഞ്ജു പുളിക്കൻ അദ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.എം മുഹമ്മദ്‌ ഇല്ല്യാസ് സ്വാഗതം ആശംസിച്ചു. 

.നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, കെ.പി.സി.സി .സെക്രട്ടറി പി.എ.സലീം, കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിടണ്ട് റോയി കപ്പലുമാക്കൽ , മുസ്ലീം ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി. സലീം, ഡി.സി.സി. സെക്രട്ടറി പ്രകാശ് പുളിക്കൽ ,വർക്കിച്ചൻ ,പി.എച്ച്.നൗഷാദ്, കെ.എ മുഹമ്മദ് ഹാഷിം, വി.പി അബ്ദുൽ ലത്തീഫ് ,സിറാജ്കണ്ടത്തിൽ , കോൺഗ്രസ് മണ്ഡലം പ്രസിടണ്ടുമാരായ സുരേഷ്കാലായിൽ, ബോബി മുത്തനാട്ട്, എം.സി. വർക്കി, നൗഷാദ് ഇല്ലിക്കൽ, വിനോദ് കൂട്ടിക്കൽ, റാസി ചെറിയവല്ലം എന്നിവർ സംസാരിച്ചു.


Post a Comment

0 Comments