Latest News
Loading...

പൂഞ്ഞാര്‍ ടൗണില്‍ തണല്‍മരം കടപുഴകി വീണു

പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ ജീപ്പ് സ്റ്റാന്‍ഡിന് സമീപം വലിയ മരം റോഡിന് കുറുകെ കടപുഴകിവീണു. ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്ലേയ്ക്കാണ് മരം വീണതെങ്കിലും ആര്‍ക്കും പരിക്കില്ല. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന തേരകമാണ് നിലംപതിച്ചത്.

ജീപ്പ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന ചെറിയ ഷെഡിന് സമീപം നിന്നിരുന്ന മരമാണ് കടപുഴകിയത്. ഇവിടെ ജീപ്പുകള്‍ പാര്‍ക്ക് ചെയ്തിരുന്നതിന് ഇടയിലേയ്ക്കാണ് മരം പതിച്ചത്. എന്നാല്‍ 2 വാഹനങ്ങള്‍ക്കിടയിലൂടെയാണ് മരം റോഡിലേയ്ക്ക് വീണത്. മരത്തിന്‍റെ ചില്ലകള്‍ റോഡിന് മറുവശം വരെയെത്തി. 

.വൈദ്യുതി ലൈനുകള്‍ റോഡിന് മറുവശത്തുകൂടിയാണ് കടന്നുപോയിരുന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടില്ല. മഴ പെയ്ത സമയത്താണ് മരം മറിഞ്ഞുവീണത്. ചുവടു ദ്രവിച്ച് നിന്ന മരം വെട്ടുന്നത് സംബന്ധിച്ച ആലോചനകള്‍ നടന്നുവരുന്നതിനിടെയാണ് മരം മറിഞ്ഞത്.

Post a Comment

0 Comments