പൂഞ്ഞാർ : പൂഞ്ഞാറിലെ പ്രധാന വിനോദ സഞ്ചര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കും - അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ജില്ലാ വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അരുവിക്കച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കെയാണ് അദ്ദേഹം അഭിപ്രായപെട്ടത്. അരുവിക്കച്ചാൽ, മാർമല,വേങ്ങത്താനം വെള്ളച്ചാട്ടങ്ങൾ, മുതുകോര മല, ചക്കിപ്പാറ, കവന്തി വ്യൂപോയിന്റ്, അലിപ്പാറ, മുത്തനള്ള്, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതയും അദ്ദേഹം പറഞ്ഞു
.പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം തന്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർത്തീകരിക്കുമെന്നും, അപകട സാധ്യത കൂടുതൽ ഉള്ള പ്രദേശമായതിനാൽ സഞ്ചാരികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നൽകുമെന്നും അതിനാവിശ്യമായ നടപടികൾ സ്വീകരിക്കാൻ വിനോദ സഞ്ചാര വകുപ്പിനും, തന്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
.ജില്ലാ വിനോദ സഞ്ചാര വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, പ്രൊജക്ട്ട് ഓഫിസർ സിമിമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, പഞ്ചായത്ത് അംഗം മിനിമോൾ ബിജു, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം എം പി പ്രമോദ്, ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം ജിബിൻ ജോർജ്, കേരള കോൺഗ്രസ് (എം) നേതാക്കളായ ദേവസ്യച്ചൻ വാണിയപുര, ജോർജ്കുട്ടി, വിൻസെന്റ്, പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മനുവേൽ എന്നിവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.