Latest News
Loading...

പെരിങ്ങളം മഹാദേവ ക്ഷേത്രത്തിൽ മോഷണം

പൂഞ്ഞാർ: പെരിങ്ങളം മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രം ഓഫീസിന്റെ വാതിലും കാണിക്കവഞ്ചിയും തകർത്താണ് മോഷണം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണവിവരം ഭാരവാഹികൾ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ ഭാരവാഹികളും പഞ്ചായത്ത് അംഗം സജി കദളിക്കാട്ടിലും ഈരാറ്റുപേട്ട പോലീസിൽ വിവരം അറിയിച്ചു. 

.പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടര വർഷത്തിനിടെ രണ്ടാം തവണയാണ് സമാനരീതിയിൽ മോഷണം നടന്നത്. കാണിക്കവഞ്ചിയിൽ നിന്ന് തുക എടുത്തിട്ട് ഒരുമാസത്തിലധികമായെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 

.മഹാദേവ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ കേരള ക്ഷേത്രസംരക്ഷണസമിതി പെരിങ്ങുളം ശാഖാ പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എൻ. തങ്കച്ചൻ, സെക്രട്ടറി പി.കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments