Latest News
Loading...

ആനക്കല്ലിൽ മൂന്നു പേർക്ക് കുത്തേറ്റു.

ആനക്കല്ലിൽ മൂന്നു പേർക്ക് കുത്തേറ്റു. കോൺട്രാക്ടറും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോൺട്രാക്ടർ ജോർജുകുട്ടി തൊഴിലാളികളായ വിഷ്ണു, അനീഷ്, അനൂപ് എന്നിവരെ കുത്തുകയായിരുന്നു. വിഷ്ണുവിനും അനീഷിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

.കൂലി തർക്കവുമായി ബന്ധപ്പെട്ട തിടനാട് പോലീസ് സ്റ്റേഷനിൽ നിലനിന്നിരുന്ന തർക്കം പരിഹരിച്ചതിന് ശേഷം കോൺട്രാക്ടർ ജോർജുകുട്ടി വാടകയ്ക്ക് താമസിക്കുന്ന ആനകല്ലിലെ വീട്ടിലെത്തി തൊഴിലാളികൾ വഴക്ക് ഉണ്ടാക്കുകയായിരുന്നു. തർക്കത്തിനൊടുവിൽ ജോർജുകുട്ടി കത്തിയെടുത്തു തൊഴിലാളികളെ കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 



Post a Comment

0 Comments