Latest News
Loading...

അമ്പാറനിരപ്പേൽ സെന്റ്ജോൺസ് എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം


അമ്പാറനിരപ്പേൽ : ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ അമ്പാറനിരപ്പേൽ  സെന്റ് ജോൺസ് സ്കൂളിൽ നടത്തുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി  രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയുടെയും മറ്റ് ധീരദേശാഭിമാനികളുടെയും ത്യാഗനിർഭരമായ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് പ്രസംഗം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, പതാക നിർമ്മാണം  തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്നതാണ്. 

.ആഗസ്റ്റ് 15 ഞായറാഴ്ച 8:30 am ന് റവ. ഫാദർ ജോസഫ് മുണ്ടക്കൽ പതാക ഉയർത്തൽ കർമ്മം നിർവ്വഹിക്കുന്നതും യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതുമാണ് . പൂഞ്ഞാർ എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തുംങ്കൽ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിജി ജോർജ് മുഖ്യ പ്രഭാഷണം നടത്തുകയും 

.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷെറിൻ ജോസഫ്, വാർഡ് മെമ്പർമാരായ ശ്രീമതി പ്രിയ ഷിജു, ശ്രീമതി ഓമന രമേശ്, ശ്രീ സ്കറിയാച്ചൻ പൊട്ടനാനിയിൽ, പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് പ്ലാത്തോട്ടത്തിൽ, സ്കൂൾ ലീഡർ ജെറിൽ സാജു,സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേരി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നതുമാണ്. സ്വാതന്ത്ര്യദിന സന്ദേശം പൂർണ്ണമായും പുതുതലമുറ ഉൾക്കൊള്ളുന്ന തരത്തിലാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.



Post a Comment

0 Comments