Latest News
Loading...

കരൂർ പള്ളിക്കെതിരെ അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നടപടി വേണം:SMYM

പാല :കരൂർ പള്ളിക്കെതിരെയും,  വികാരിയ്ക്കെതിരെയും വ്യാജ വാർത്തകൾ നൽകി സമൂഹമാധ്യങ്ങളിലൂടെ
അവഹേളിക്കുവാനും അപകീർത്തിപ്പെടുത്തുവാനുമുള്ള ജഗുപ്സാവഹമായ
ഹീന ശ്രമങ്ങൾ നടത്തുന്ന നിഷിപ്ത
 താൽപര്യക്കാരെ പൊതു  സമൂഹം  തിരിച്ചറിയണമെന്ന്  SMYM കരൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.


.ഇത്തരം പ്രവർത്തികൾ നിന്ദ്യവും അപലനിയ വുമാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് ഒത്താശ ചെയ്ത കരൂർ പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്കതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് SMYM കരൂർ യൂണിറ്റ് പ്രസിഡൻറ് ജോയൽ ബാബു, മെൽബിൻ ജായിസ്, ക്രിസ്റ്റി ജോൺ തറയിൽ , അപ്പു ദേവസ്യാ വെള്ള മറ്റത്തിൽ, സെബി അന്റണി മൈലാടൂർ എന്നിവർ ആവിശ്യപ്പെട്ടു.

.


Post a Comment

0 Comments