Latest News
Loading...

ചേര്‍പ്പുങ്കലില്‍ യുവാക്കള്‍ കട അടിച്ചു തകര്‍ത്തതായി പരാതി

പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനത്തിന് നേരെ അക്രമം. നാല് യുവാക്കള്‍ ചേര്‍ന്ന് അക്വേറിയം പെറ്റ് ഷോപ്പ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമത്തില്‍ ഷോപ്പ് ജീവനക്കാരന് പരിക്കേറ്റു. 

.ചെര്‍പ്പുങ്കല്‍ ഇന്‍ഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോറൂം അക്വേറിയം ആന്‍ഡ് പെറ്റ്‌സ് എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. വ്യാപാരസ്ഥാപനത്തിന് സമീപത്തുകൂടി ചുറ്റിത്തിരിഞ്ഞ യുവാക്കളോട് കാര്യമന്വേഷിച്ചപ്പോള്‍ ഇവര്‍ തട്ടിക്കയറുകയായിരുന്നു. അസഭ്യപ്രയോഗം നടത്തിയ ഇവര്‍ പുറത്തിറങ്ങിയ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. 

.കടയിലെ ചെടി ചട്ടികളും, ചെടികളും അക്വേറിയങ്ങള്‍ എന്നിവ യുവാക്കള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടുപാലം സ്വദേശി അലന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷോപ്പ്. അലന്റെ പരാതിയില്‍ കിടങ്ങൂര്‍ പോലീസ് സ്ഥലത്ത് എത്തി പ്രതികള്‍ക്ക് ആയുള്ള അന്വഷണം ആരംഭിച്ചു. 

ഇന്നലെ മുത്തോലിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് നേരെ വലിയ ആക്രമണം നടന്നതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായത്.

Post a Comment

0 Comments