തീക്കോയി :തീക്കോയി സഹകരണ ബാങ്ക് നടപ്പിലാക്കുന്ന "ഒരു വീട്ടിൽ ഒരു ചന്ദനം" പദ്ധതിയുടെ ഉൽഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. വി. ജെ ജോസ് വലിയവീട്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. കെ ഗോപി മലയിൽ, മുൻ പ്രസിഡന്റുമാരായ പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ,എം ഐ ബേബി മുത്തനാട്ട്,ഭരണ സമിതി അംഗങ്ങളായ വി സി ജോർജ്, അമ്മിണി തോമസ്, ബേബി പുതനപ്രക്കുന്നേൽ, ജോയ് പൊട്ടനാനിയിൽ,ബാലകൃഷ്ണൻ തെക്കേടത്ത്,ജോർജ് ആഗസ്റ്റിൻ മാന്നാത്ത്, മോഹനൻ കുട്ടപ്പൻ, ലാലി താഴത്തുപറമ്പിൽ, ലിസി പോർക്കാട്ടിൽ, സെബാസ്റ്റ്യൻ പുല്ലാട്ട്, സെക്രട്ടറി ഇൻ ചാർജ് ജോയ്സി ജേക്കബ് വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
.കാർഷിക മേഖലയിൽ നൂതന പദ്ധതികൾ നടപ്പിലാക്കുന്ന തീക്കോയി സഹകരണ ബാങ്ക് അംഗങ്ങളുടെ സുസ്ഥിരവികസനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
.