Latest News
Loading...

മന്ത്രി ശിവൻകുട്ടി സാക്ഷരകേരളത്തിന് അപമാനം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ആരോപണത്തിന്റെ പേരിൽ കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ തല്ലിത്തകർത്ത് ജനാധിപത്യ കേരളത്തെ അപമാനിച്ച മന്ത്രി ശിവൻകുട്ടി സാക്ഷര കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. 

ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പ്മന്ത്രിയായി തുടർന്നാൽ കേരളത്തിലെ വിദ്യാർത്ഥികൾ വഴിതെറ്റുമെന്നും സജി പറഞ്ഞു.

മന്ത്രി ശിവൻ കുട്ടി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് UDF കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം  
 കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കങ്ങഴ വില്ലേജ് ഓഫീസ് പിടിക്കൽ നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.തോമസുകുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.ഇസ്മായിൽ, അഡ്വ. അഭിലാഷ്, പ്രൊഫ. റോണി കെ.ബേബി, അബ്ദുൾ കരിം മുസലിയാർ, നാസർ കങ്ങഴ, സുഷമാ ശിവദാസ്, ലാൽജി മാടത്താനികുന്നേൽ, ഷെറിൻ സലിം, ഒ.ജെ. വർഗീസ്, ജോയി മുണ്ടാപ്പള്ളി, എബ്രാഹം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments