Latest News
Loading...

മദ്യം വാങ്ങാൻ നാളെ മുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം


മദ്യം വാങ്ങാൻ നാളെ മുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. ആദ്യ ഡോസ് വാക്സിൻ എടുത്തവർക്ക് ഇളവുണ്ട്.

ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുന്നിൽ നാളെ മുതൽ ഇക്കാര്യം സൂചിപ്പിച്ചുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്നു ബിവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് . സര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.


.കടകളില്‍ പോകുന്നവര്‍ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറുപടി നല്‍കാനും സര്‍ക്കാരിന് ഹൈക്കോടതി നിർദ്ദേശിച്ചു.


.ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കും എന്നും കോടതി വ്യക്തമാക്കിയിരുന്നു.



Post a Comment

0 Comments