Latest News
Loading...

റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു

പൂഞ്ഞാര്‍ കൈപ്പള്ളി ഏന്തയാര്‍ റോഡില്‍ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് തകര്‍ന്നു. കൂട്ടിക്കല്‍ പഞ്ചായത്ത് പരിധിയില്‍ ഞര്‍ക്കാട് ടോപ്പിന് സമീപമാണ് ഇന്നലെ രാത്രി കെട്ടിടിഞ്ഞത്. സംരക്ഷണഭിത്തി പതിച്ച് കോയിക്കല്‍ രാജപ്പന്റെ വീട് തകര്‍ന്നു. 

പുലര്‍ച്ചെ 1.50-ഓടെയാണ് കെട്ട് തകര്‍ന്നത്. 20 അടിയിലധികം ഉയരമുള്ള കെട്ടിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. കല്ലും മണ്ണും പതിച്ച് വീടിന്റെ രണ്ട് മുറികള്‍ തകര്‍ന്നു. വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. 


.റോഡിന്റെ പകുതിയോളം ഭാഗവും തകര്‍ന്നിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഇനി ഇതുവഴി സഞ്ചരിക്കാനാകില്ല. നേരത്തേ ഇതുവഴിയുണ്ടായിരുന്ന ബസ് സര്‍വീസ് കാലങ്ങള്‍ക്ക് മുന്‍പേ നിലച്ചിരുന്നു. പൂഞ്ഞാര്‍ ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. 

.കെട്ട് തകര്‍ന്ന സ്ഥലം പിഡബ്യുഡി അധികൃതരും റവന്യൂ അധികൃതരും സന്ദര്‍ശിച്ചു. ഇതുവഴി ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി പിഡബ്ല്യുഡി അധികൃതര്‍ അറിയിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിക്കുമെന്ന് വാര്‍ഡ് അംഗം സിന്ധു മുരളി അറിയിച്ചു.

Post a Comment

0 Comments