Latest News
Loading...

അരുവിത്തറ സെൻറ് മേരീസിൽ. അക്ഷരവെളിച്ചം പകർന്ന് റവ.ഡോക്ടർ തോമസ് മൂലയിൽ


അരുവിത്തുറ:- പ്രമുഖ ഭാഷാപണ്ഡിതനും മലയാള ഭാഷാപോഷക സന്നദ്ധ സമിതി രക്ഷാധികാരിയുമായ റവ.ഡോ.തോമസ് മൂലയിൽ പരിഷ്ക്കരിച്ച അക്ഷര മാലയേക്കുറിച്ചും അക്ഷരങ്ങളുടെ വർഗ്ഗീകരണത്തേക്കുറിച്ചു o അരുവിത്തുറ സെൻ്റ് മേരീസിലെ അധ്യാപകർക്കായി വളരെ വിജ്ഞാനപ്രദമായ ക്ലാസു നല്കി. 


.സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ, സ്വരാക്ഷരങ്ങളുടെ ചിഹ്നങ്ങൾ ഇവയൊക്കെ നന്നായി പഠിച്ചാൽ മാത്രമേ കുട്ടികൾക്ക് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ.ഖരം, അതിഖരം, മൃദു, ഘോഷം തുടങ്ങി സങ്കീർണ്ണമായ ഉച്ചാരണരീതികളുള്ള മലയാള ഭാഷാ പഠനം കുട്ടികൾക്ക് പ്രയാസകരം തന്നെയാണ് എന്നിരിക്കെ പാഠപുസ്തകത്തിൽ നിന്ന് അക്ഷരമാല നീക്കം ചെയ്യപ്പെട്ടത് ഭാഷാ പഠനം കൂടുതൽ ദുഷ്ക്കരമാക്കി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

.നമ്മുടെ ഭാഷയിൽ നിലനിൽക്കുന്ന ഉച്ചാര വൈകല്യങ്ങളേക്കുറിച്ച് വിശദീകരണം നല്കിയ അദ്ദേഹം അക്ഷരങ്ങളുടെയും വാക്കുകളുടെയും ശരിയായ ഉച്ചാരണത്തെക്കുറിച്ചും ക്ലാസു നല്കി.ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ട ഈ ക്ലാസ് വളരെ വിജ്ഞാനപ്രദവും, അധ്യാപകർക്ക് പ്രയോജനപ്രദവുമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു സാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.


Post a Comment

0 Comments