Latest News
Loading...

അപൂർവ്വമായ മുള്ളെലിയെ കണ്ടെത്തി.


സംസ്ഥാനത്ത് അപൂർവ്വമായി കാണപ്പെടുന്ന എലിവർഗത്തിൽപ്പെട്ട മുള്ളലിയെ വിളക്കുമാടത്ത് കണ്ടെത്തി. കീരംചിറ ജോണിയുടെ വീട്ടുപരിസരത്താണ് ഇതിനെ കണ്ടത്. പ്രത്യേകതരം വാലോട് കൂടിയ ഇവ മരങ്ങളിലാണ് കൂടുതൽ സമയവും കഴിയുന്നത്. വംശനാശ ഭീഷണി പട്ടികയുടെ സമീപത്തായാണ് ഇവയുടെയും സ്ഥാനം.

.വൈകുന്നേരത്തോടെയാണ് എലിയെ വീട്ടുമുറ്റത്ത് കണ്ടതെന്ന് ജോണിയുടെ മകനൻ ആഷിൻ പറഞ്ഞു. ചെറിയ മരങ്ങളിലൂടെ കയറിയ എലി പിന്നീട് ഇരുളിൽ മറഞ്ഞു. നാളുകൾക്ക് മുൻപ് തൂവെള്ള നിറത്തിലുള്ള എലി ഇവർ സ്ഥാപിച്ച കെണിയിൽ കുടങ്ങിയിരുന്നു. നിരവധി പേരാണ് എന്ന് വെള്ളലിയെ കാണാനെ ത്തിയത്. പിന്നീട് തുറന്നുവിട്ട ഈ വെള്ളെലി ഇപ്പോഴും പരിസരങ്ങളിൽ കാണപ്പെടാറുണ്ടെന്നും ആഷിൻ പ റഞ്ഞു.



.മലബാർ സ്പൈനി മൗസ് എന്നറിയപ്പെടുന്ന മുള്ളലികൾ മറ്റെലികൾക്കില്ലാത്ത വളരെയധികം സവിശേഷതകളുള്ള ഒരിനം ചുണ്ടെലിയാണിത്. തവിട്ടുനിറമുള്ളതും രോമങ്ങളോടുകൂടിയ നീളമുള്ള വാലുള്ളതുമായ ഇനമാണിത്. അതിന്റെ രോമങ്ങൾ കട്ടിയുള്ളതും ഇളം തവിട്ടുനിറമുള്ളതും അടിവശം ഇളം മഞ്ഞ നിറമുള്ളതുമാണ്. കണ്ണുകൾ ശ്രദ്ധേയമായതും വലുതുമാണ്. പിൻകാലുകളും വലുതാണ്. മരത്തിലെ പൊത്തുകളിലാണ് ഇവ താമസിക്കുന്നത്. നിത്യഹരിതാവനങ്ങളിലാണ് ഇവയെ ഇന്ന് കാണാവുന്നതെന്ന് പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗം അധ്യാപകർ പറഞ്ഞു.

2002-ൽ ഇവയെപറ്റി 3 വർഷം നീളുന്ന പഠനസർവേ പശ്ചിമഘട്ട മേഖലകളിൽ നടത്തിയിരുന്നു. തണുപ്പ് നിറഞ്ഞ വനമേഖലകളിലാണ് ഇവയെ കൂടുതലും കണ്ടെത്തിയത്. നേരത്തേ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലല്ലാതിരുന്ന ഇവയെ പിന്നീട് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയ്ക്ക് സമീപത്തേയ്ക്ക് ഉയർത്തിയിരുന്നു.


Post a Comment

0 Comments