Latest News
Loading...

മേസ്തിരിപ്പടി പമ്പ് ഹൗസ് പ്രവർത്തനം പുനരാരംഭിച്ചു.

 തലനാടിന്റെ വിവിധ ഭഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന മേസ്തിരിപ്പാടി അളിഞ്ഞി ഭാഗത്തുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു. ചെളിയും മണ്ണും കയറി മോട്ടോർ പ്രവർത്തന ക്ഷമമല്ലാതായതാണ് പെട്ടന്നുള്ള കാരണം.

.വെള്ളംഎത്താത്തതുമുലം വളരെ ബുദ്ധിമുട്ടിലായ സാഹചര്യമാണ് തലനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. തുടർന്ന്‌ ജലസേചന വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട റോഷി അഗസ്റ്റിനെ കാര്യം ധരിപ്പിക്കുകയും വളരെ പെട്ടന്നു തന്നെ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം കൊടുക്കുകയും മോട്ടർ പ്രവർത്തനഷമം ആക്കുന്നതിനായുള്ള നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തു.

.അതിനെതുടർന്ന് വൈകുന്നേരത്തോട് കൂടി തന്നെ പ്രവർത്തനം നിലച്ച പമ്പ് ഹൗസിന്റെ പ്രവർത്തനം പുനരാരംഭിക്കുവാൻ കഴിഞ്ഞു.

. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി സുധാകരൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷോളി ഷാജി, പഞ്ചായത്ത്‌ അംഗങ്ങളായ ഷമീല ഹനീഫ,വത്സമ്മ ഗോപിനാഥ്, റോബിൻ,എൽ ഡി എഫ് ലോക്കൽ സെക്രട്ടറി ശ്രീ രാജേന്ദ്രപ്രസാദ്,കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ ശ്രീ സലിം യാക്കിരിയിൽ, യൂത്ത് ഫ്രണ്ട് എം ടോമിൻ നെല്ലുവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments