Latest News
Loading...

തലനാട് പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ നടത്തി

തലനാട് : കർഷകവിരുദ്ധ നയങ്ങളും സമീപനങ്ങളും തുടർച്ചയായി നടത്തികൊണ്ട് കർഷകന് ഒരു വിലയും കൽപിക്കാത്ത കേന്ദ്രസർക്കാരിന്റെ കർഷക അവഗണനക്കെതിരെ തലനാട് പോസ്റ്റോഫീസ് പടിക്കൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

.സി പി എം തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്ര പ്രസാദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളകോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ അധ്യക്ഷത വഹിച്ചു.സി പി ഐ യുടെ കിസാൻ സഭാഗം സുനിൽ, കേരളകോൺഗ്രസ്സ് എം അംഗം ജോണി ആലാനി, കർഷക സംഘം പ്രതിനിഥി വിനോജ്, ബാലാജി തുടങ്ങിയവർ പ്രസംഗിച്ചു.

.


Post a Comment

0 Comments