Latest News
Loading...

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പാലാ സ്റ്റേഷനിലെ ഷെറിന്‍ മാത്യുവിനും

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പാലായിലും. പാലാ പൊലിസ് സ്റ്റേഷനിലെ ഷെറിന്‍ മാത്യു സ്റ്റീഫന്‍ വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി. ഷെറിനെ പാലാ പൊലീസ് നേതൃത്വത്തില്‍അനുമോദിച്ചു.

കടപ്ലാമറ്റം മാറിടം സ്വദേശിയായ ഷെറിന്‍ പാലാ പൊലീസ് സ്റ്റേഷനില്‍ സിനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി സേവനമനുഷ്ടിച്ച് വരികയാണ്. പതിനാറ് വര്‍ഷമായി സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാണ് ഷെറിന്‍. സി. അമലാ വധകേസ്, പ്രവിത്താനത്തെ ജൂവല്ലറി കവര്‍ച്ച, പ്രവിത്താനത്ത് അപകടത്തില്‍ പെട്ട വ്യാപാരിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസ്, തുടങ്ങി പ്രമാദമായ നിരവധി കേസുകള്‍ക്ക് പുറമെ പിടിച്ചുപറി കേസുകളിലെയും അന്വേഷണ സംഘത്തിലെ പ്രധാനിയാണ് ഷെറിന്‍.


.മികച്ച കുറ്റാന്വേഷകന്‍ എന്ന ഖ്യാതിയും ഷെറിനുണ്ട്. അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് പാലാ സ്റ്റേഷന്‍ വളപ്പില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഷെറിന്‍ പറഞ്ഞു. പാലാ പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഉണ്ടാകുന്ന ഏത് പ്രമാദ കേസുകള്‍ക്കായും രൂപികരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ ഷെറിന്‍ അംഗമായിരിക്കും. അന്വേഷണ രംഗത്തെയും , മറ്റും പ്രവര്‍ത്തന മികവാണ് ഷെറിനെ അംഗികാരത്തിന് അര്‍ഹനാക്കിയത്. 

.ഷെറിന്‍ പൊലീസ് സേനക്ക് അഭിമാനമാണെന്ന് പാലാ എസ്എച്ച്ഒ കെപി തോംസണ്‍ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിച്ചു. പാലായില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കാലം മുതല്‍ തനിക്ക് ഷെറിന്റെ പ്രവര്‍ത്തനപാടവം മനസ്സിലാക്കിയിരുവെന്നും അര്‍ഹതക്കുള്ള അംഗീകരമാണ് ഷെറിന്‍ മാത്യു സ്റ്റീഫന് ലഭിച്ചതെന്നും KP തോംസണ്‍ പറഞ്ഞു. 

സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ എസ്എച്ച്ഒ കെപി തോംസണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ് എം.ഡി,ഷാജി കുര്യാക്കോസ്, എഎസ്‌ഐ സുദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഈരാറ്റുപേട്ട സ്റ്റേഷനിലും ഷെറിന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Post a Comment

0 Comments