Latest News
Loading...

കേരളാ കോണ്‍ഗ്രസ്സ് (എം) നേതാക്കൾക്കെതിരെ അപവാദ പ്രചരണം. പോലീസ് കേസെടുത്തു.

പാലാ: സാമൂഹിക മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് (എം) നേതാവ് പരേതനായ കെ. എം മാണിയേയും ,കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയെയും, പാർട്ടി യുടെ കോട്ടയം എം.പി തോമസ് ചാഴികാടനേയും, നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തതിന് PEEPL automation, ഇടപ്പള്ളി, കൊച്ചി എന്ന കമ്പനിയുടെ ഡയറക്ടർ പാലാ സ്വദേശി സഞ്ജയ് സക്കറിയാസ്, തുടങ്ങിയ അഞ്ചോളം പേർക്ക് എതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 
പാൽകാരൻ പാലാ, പാലാക്കാരൻ ചേട്ടൻ, റീന പോൾ, തോമസ് മാത്യു, ഷാജി പാലാ തുടങ്ങി നിരവധി വ്യാജ ഫേസ്ബുക്ക് ഐ.ഡി യിലൂടെയും, വാട്ട്സ്ആപ്പിലൂടെയും വ്യക്തിഹത്യയും, അപവാദ പ്രചരണങ്ങളും നടത്തി വരുന്നതായി പരാതിയിൽ പറയുന്നു. 

.പരാതിയിന്മേൽ പോലീസ് അന്വേഷണം ഊർജതമാക്കിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരെ ബോധപൂർവ്വം കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുക എന്നുള്ളത് അടുത്തകാലത്ത് ഏറി വരുന്ന പ്രവണതയാണ്. അശ്ലീലവും അസഭ്യവും നിറഞ്ഞ സംഭാഷണശകലങ്ങൾ കോർത്തിണക്കി മോർഫ് ചെയ്ത ചിത്രങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുക എന്നതാണ് ഇക്കൂട്ടർ ചെയ്യുന്ന പുതിയ ശൈലി

.നിയമസഭാ തിരഞ്ഞെടുപ്പിലും അതിനുശേഷവും വ്യാജ ഐഡി കളിലൂടെ വ്യക്തിഹത്യ ചെയ്യുക എന്നത് പതിവാക്കിയ സഞ്ജയ് സക്കറിയാസ് തന്റെ സ്ഥാപനത്തിൻറെ ഓഫീസ് വരെ ഇതിനായി വിനിയോഗിച്ചു എന്നാണ് പരാതി. .ഇന്ത്യൻ പീനൽ കോഡ്, 469, 471, 120(b) വകുപ്പ് പ്രകാരവും ഇൻഫർമേഷൻ ടെക്നോളജി നിയമം, 67, 67A വകുപ്പ് പ്രകാരവും, കേരള പോലീസ് ആക്ട് 120(O) വകുപ്പ് പ്രകാരവും എടുത്ത കേസിൽ ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.


Post a Comment

0 Comments