Latest News
Loading...

മാർമല അരുവിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത്

തീക്കോയി മാര്‍മല അരുവിയില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. വിനോദ സഞ്ചാരികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ പെടുത്തി അരുവിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ അറിയിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് കുര്യന്‍ നെല്ല്‌വേലിന്‍ എന്നിവരുടെ നേത്രത്വത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ മാര്‍മല അരുവിയില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളച്ചാട്ടത്തെ തുടര്‍ന്നുണ്ടാകുന്ന ചുഴിയിലകപെട്ടാണ് വിനോദ സഞാരികള്‍ അപകടത്തില്‍ പെടുന്നതെന്ന് സംഘം വിലയിരുത്തി. 

.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ വിനോദ സഞാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് രൂപം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. കുര്യന്‍ നെല്ല് വേലില്‍ പറഞ്ഞു. അരുവിക്കച്ചാല്‍, മാര്‍ മല, ഇലവിഴപൂഞ്ചിറ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി. ടൂറിസം സര്‍ക്യൂട്ട് പദ്ധതിയെ കുറിച്ച് പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. പഠനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പണം വകയിരുത്തും. 

.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റംഗം മുഖേന കേന്ദ്ര സര്‍ക്കാരുമായി ബന്ധപെട്ട് ടൂറിസം കേന്ദ്രങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകളുടെ അഭാവം ഇവിടെയെത്തുന സഞ്ചാരികളെ ബാധിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ പുറം ലോകവുമായി ബന്ധപെടുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.. 


വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതിന് ഭരണ സമിതി ഒറ്റ കൊട്ടായി തിരുമാനങ്ങളെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. സ്റ്റാന്‍സിംഗ് കമ്മിറ്റി അംഗങ്ങളും അരുവിയിലെത്തിയിരുന്നു. ഏറ്റവുമടുത്ത ദിവസങ്ങളില്‍ തന്നെ വിനോദസഞ്ചാര കേന്ദ്രങളിലെ സുരക്ഷ ഉറപ്പാക്കുനതിനുനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഭരണസമിതി അറിയിച്ചു.

Post a Comment

0 Comments