Latest News
Loading...

പാലാ ദൂത് ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

പാലാ: KCSL പാലായുടെ ആഭിമുഖ്യത്തിൽ പൂവരണി CML-SMYM സംഘടനകൾ സംയുക്തമായി ചേർന്ന് രൂപതയിലെ വിശ്വാസികൾക്കായി പാലാ ദൂത് ക്വിസ് ജൂലൈ 31 ശനിയാഴ്ച രാത്രി 8 മണിക്ക് നടത്തപ്പെട്ടു.2021 June to August Vol: 3 Issue 3 പാലാ ദൂത് ആയിരുന്നു ക്വിസ് മത്സരത്തിന്റെ പഠനവിഷയം. Google form വഴി നടത്തിയ മത്സരത്തിൽ, രണ്ട് കാറ്റഗറികളിലായി 346 പേർ പങ്കെടുത്തു.


.വിജയികളെ പൂവരണി പള്ളിയുടെയും KCSL പാലായുടെ Official Youtube ചാനലുകളിൽ August 12 ആം തീയതി 8 മണിക്ക് Live ആയി KCSL രൂപതാ ഡയറക്ടറും പൂവരണി പള്ളിയുടെ അസി. വികാരിയുമായ റവ. ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനവേളയിൽ രൂപതാ വികാരി ജനറൽ Rev. Dr. സെബാസ്റ്റ്യൻ വേത്താനത്ത്, പാലാ ദൂത് ചീഫ് എഡിറ്റര്‍ സാബു .ഡി. മാത്യു എന്നിവർ സംസാരിച്ചു.

. 20 വയസിൽ താഴെയുള്ളവർക്കുള്ള A വിഭാഗത്തിൽ അന്ന മരിയ ആഗസ്റ്റിൻ, ആഗ്നേറ്റ് മരിയ സോയ്, മാനുവൽ ബിനോജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 20 വയസിനു മുകളിലുള്ളവർക്കുള്ള B വിഭാഗത്തിൽ അമലു ആഗസ്റ്റിൻ, ലിജ ജേക്കബ്, ബാബു പോൾ എന്നിവർക്കും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. 


*അവാർഡ് പ്രഖ്യാപന ചടങ്ങ് കാണാൻ താഴെ കാണുന്ന യൂടൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇




Post a Comment

0 Comments