Latest News
Loading...

പൈകയില്‍ കാറിനുമുകളിലേയ്ക്ക് ഇടിച്ചുകയറി ടിപ്പര്‍ലോറി

പൈക ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയമാകുന്നു. ടൗണില്‍ നിന്നും വിളക്കുമാടത്തിനുള്ള റോഡിലേയ്ക് തിരിഞ്ഞ ടിപ്പര്‍ലോറി ഇടതുവശത്തുണ്ടായിരുന്ന കാറിനുമുകളിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ല. 

.ടിപ്പര്‍ലോറികള്‍ സ്ഥിരം സഞ്ചരിക്കുന്ന പാതയാണ് പൈക വിളക്കുമാടം റൂട്ട്. പാലാ ഭാഗത്ത് നിന്നും വന്ന ടിപ്പര്‍ വിളക്കുമാടം ഭാഗത്തേയ്ക്ക് തിരിയവെ ഇടതുവശത്തുണ്ടായിരുന്ന കാറിന്‍റെ സൈഡില്‍ ഇടിച്ചുകയറുകയായിരുന്നു. കാറിന്‍റെ ഇടതുവശത്ത് സാരമായ തകരാര്‍ സംഭവിച്ചു. 

.അപകടത്തെ തുടര്‍ന്ന് വാഹനനങ്ങള്‍ മാറ്റാന്‍ വൈകിയതോടെ വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തുടര്‍ന്ന് പോലീസെത്തിയാണ് വാഹനങ്ങള്‍ നീക്കിയത്. കഴിഞ്ഞ ജൂലൈ 16ന് ഇതേ സ്ഥലത്ത് ജീപ്പ് ചെരിപ്പുകടയിലേയ്ക്ക് ഇടിച്ചുകയറി കട ഉടമയ്ക്ക് അടക്കം 2 പേര്‍ക്ക് പരിക്കേറ്റിരുന്നു


Post a Comment

0 Comments