Latest News
Loading...

രാമപുരം പഴയ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണു

കുഞ്ഞച്ചന്‍ തീര്‍ത്ഥാടന കേന്ദ്രമായ രാമപുരം ഫെറോന ദേവാലയത്തിന്‍റെ പഴയ പള്ളിയുടെ ഒരു ഭാഗം (പ്രിസ്ബട്രി) മഴയത്ത് തകര്‍ന്നു വീണു. പുതിയതായി പണികഴിപ്പിച്ചിട്ടുള്ള പുത്തന്‍ പള്ളിയോട് ചേര്‍ന്നു നില്‍ക്കുന്ന പഴയ പള്ളിയുടെ ഭാഗങ്ങളാണ് തകര്‍ന്നു വീണത്.

.രാവിലെ പള്ളിയില്‍ ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടയിലാണ് വലിയ ശബ്ദത്തോടെ പഴയ പള്ളിയുടെ ഭാഗങ്ങള്‍ നിലംപൊത്തിയത്. ആര്‍ക്കും പരിക്കില്ല. 

.നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തകര്‍ന്നു വീണ ഭാഗം. വിവാഹശേഷം നവദമ്പദികള്‍ ഈ ഭാഗത്തുകൂടി കടന്നു പോയ ഉടനെയാണ് വലിയ ശബ്ദത്തോടെ പഴയ കെട്ടിടം നിലം പൊത്തിയത്.

Post a Comment

0 Comments