Latest News
Loading...

ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചു ദിവസം അവധി

 സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചുദിവസം അവധി. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാമണ് അവധി. ഓണം, മുഹറം, ശ്രീനാരയണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് അവധി. അതേസമയം മുഹറം ദനമായ ഇന്ന് ബാങ്കുകളും ട്രഷറികളും തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധിയായിരിക്കും.


.ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരയണ ഗുരുജയന്തി ദിനമായ 23നും തുറക്കില്ല. എന്നാല്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

കഴിഞ്ഞവര്‍ഷം തിരുവോണദിനത്തില്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.

.ആഘോഷങ്ങള്‍ പരമാവധി വീടുകളിലേക്ക് ഒതുക്കുക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ സന്നിടൈസര്‍ നിര്‍ബന്ധമാണ്.മാസ്‌ക്ക് കൃത്യമായി ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്. കൊച്ചു കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ പൊതുസ്ഥലങ്ങളില്‍ ഒഴിവാക്കണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേസ്സ് റജിസ്റ്റര്‍ ചെയ്യുകയും വ്യാപാരസ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.


Post a Comment

0 Comments