Latest News
Loading...

കേരളാ മഹിളാ സംഘം പ്രതിഷേധക്കൂട്ടായ്മ നടത്തി.


കേരളാ മഹിളാ സംഘം പ്രതിഷേധക്കൂട്ടായ്മ നടത്തി. വനിതാ സംവരണ ബിൽ അടിയന്തരമായി പാസാക്കുക, സ്ത്രീധനത്തിന്റെ പേരിൽ പെൺകുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന നടപടികൾ ശക്തമായ നിയമത്തിലൂടെ തടയുക ,സ്ത്രീധന സമ്പ്രദായം കർശനമായി നിരോധിക്കുക, പാചകവാതകത്തിനും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭീമമായി വർദ്ധിപ്പിച്ച വില പൂർണമായും പിൻവലിക്കുക ,സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക,...

...വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുക ,പഞ്ചായത്ത് തലങ്ങളിൽ സ്ത്രീസുരക്ഷയ്ക്കായി ഫലപ്രദമായ സമിതികൾ രൂപീകരിക്കുക. തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. 

.സുലോചന പീതാംബരൻ അധ്യക്ഷത വഹിച്ചു. മഹിളാ സംഘം മണ്ഡലം സെക്രട്ടറി സോളി ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഐടിയുസി മണ്ഡലം സെക്രട്ടറി പി എസ് ബാബു, ദീപ്തി ,വിജയ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. അശ്വതി സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.