പൂഞ്ഞാർ : ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനവും പ്രതിഭകളെ ആദരിക്കലും തിങ്കളാഴ്ച്ച നടക്കും. രാവിലെ 9.30ന് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫിസായ ഇഎംഎസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ വീടിന്റെ താക്കോൽ കൈമാറും. എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ സിപിഐ എം ജില്ലാ സെക്രട്ടറി എവി റസ്സൽ നിർവഹിക്കും. ചടങ്ങിൽ മേഖല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉൾപെടുത്തിയ സുപ്ലിമെന്റ് യുവധ ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി പ്രകാശനം ചെയ്യും.
.കഴിഞ്ഞ വിഷുദിനത്തിൽ കൈനീട്ടമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധിയിലേക്ക് നൽകി പ്രശംസ ഏറ്റുവാങ്ങിയ ആറു വയസുകാരി നിള വിനോദിന്റെ മൂത്തച്ചൻ വേണുഗോപാലിനും മുത്തശ്ശി അമ്മിണിക്കുമാണ് ഡിവൈഎഫ്ഐ സ്നേഹഭവൻ നിർമ്മിച്ചു നൽകിയത്. തുക ഏറ്റുവങ്ങാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരുടെ ദുരവസ്ഥ തിരിച്ചറിയുകയായിരുന്നു. ആദ്യം വീടിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയുവാൻ തീരുമാനിച്ച ഡിവൈഎഫ്ഐ ഭീതിയുടെ ബലക്ഷയം ഉള്ളതിനാൽ പൂർണമായും പൊളിച്ചു വീട് നിർമിക്കുകയായിരുന്നു. പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റാണ് ഇതിനാവശ്യമായ ബഹുഭൂരിപക്ഷം തുകയും ഡിവൈഎഫ്ഐ കണ്ടെത്തിയത്.
.യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്,രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം വിഎൻ ശശിധരൻ, ലോക്കൽ സെക്രട്ടറി പികെ ഷിബുകുമാർ, ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ്, ബ്ലോക്ക് പ്രസിഡന്റ് മിഥുൻ ബാബു,സെക്രട്ടറി പിവി ഫൈസൽ, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ എന്നിവർ സംസാരിക്കും.
യോഗത്തിന് സ്നേഹ ഭാവനത്തിന്റ നിർമാണ കമ്മിറ്റി ചെയർമാൻ രമേഷ് ബി വെട്ടിമറ്റം അധ്യക്ഷനാകും. മേഖല പ്രസിഡന്റ് അഖിലേഷ് ആർ നാഥ് സ്വാഗതവും,സെക്രട്ടറി സാം മാത്യു നന്ദിയും പറയും.
0 Comments