Latest News
Loading...

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

 എസ്.എസ്.എൽ.സി, പ്ലസ് ടൂ സി.ബി.എസ്.ഇ. പരീക്ഷകളിൽ എ പ്ലസ് വിജയം കരസ്ഥമാക്കിയ വട്ടക്കയം, മുരിക്കോലി, മാതാക്കൽ ഡിവിഷനുകളിലെ മുപ്പത് വിദ്യാർത്ഥികൾക്ക് വടക്കേകര മേഖലാ മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. 

.മുതിർന്ന മു സ് ലിംലീഗ് നേതാവ് കെ.പി.എ. കെരീം, എൽ.എൽബി പരീക്ഷയിൽ എം.ജി. യൂണിവേഴ്സിറ്റി 3-ാം റാങ്ക് ജേതാവ് ക്രിസ്റ്റിന കുര്യൻ ,വനിത ലീഗ് ജില്ലാ പ്രസിഡന്റായി തെരത്തെടുക്കപ്പെട്ട ഷഹുബാനത്ത് ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. 

.വാർഡ് പ്രസിഡന്റ് അനസ് കെ.എച്ച് അദ്ധ്യക്ഷത വഹിച്ചു. കെ.എ.മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ, വി.പി.മജിദ്, സിറാജ് കണ്ടത്തിൽ, സി.കെ.ബഷീർ, റാസി ചെറിയ വല്ലം, സുനിത ഇസ്മയിൽ, റിയാസ് പ്ലൂട്ടിൽ, നാസർ വി.പി.എസ്.കെ. നൗഫൽ, അമിൻ പിട്ടയിൽ, മജിദ് പി ഇ, മാഹിൻ വി.ഐ., നാസർ പി.എസ്., ഇബ്രാഹിം പേഴും കാട്, യൂസുഫ് കെ.എസ്. സനീർ ചോക്കാട്, റാഷിദ് പി.പി. , അനീസ് കെ.കെ, തൻസിം എൻ.എ., അൻസൽ കെ.എച്ച്.സംസാരിച്ചു.


Post a Comment

0 Comments