Latest News
Loading...

മോട്ടിവേഷൻ പ്രോഗ്രാമുമായി മണിയംകുന്ന് സ്കൂൾ

കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് ഒരു നല്ല തലമുറയെ വാർത്തെടുക്കാനുള്ള കർമപദ്ധതികളുമായി മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂൾ. ആഗസ്റ്റ് 8 വൈകുന്നേരം 6 മണിക്ക് നടക്കുന്ന 'കൂടുതൽ വേഗത്തിൽ, ഉയരത്തിൽ , കരുത്തോടെ' എന്ന പ്രോഗ്രാമിലൂടെ കുഞ്ഞുങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും ഉത്സാഹവും കരുത്തും പ്രചോദനവും നല്കുന്നു. 

.ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി ക്ലാസ് നയിക്കുന്നത് ഡോ. സോണിയ സെബാസ്റ്റ്യൻ (അസി. പ്രൊഫസർ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അൽഫോൻസാ കോളേജ് പാലാ) ആണ്. ഈ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയിൽ അധ്യക്ഷത വഹിക്കും. PTA പ്രസിഡന്റ് ജോയി ഫിലിപ്പ് ആശംസകൾ അർപ്പിച്ചു സംസാരിക്കും.

.


Post a Comment

0 Comments