Latest News
Loading...

കോവിഡ് രോഗവ്യാപനം. ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു


കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലതതില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍. ആള്‍ക്കുട്ട പരിപാടികള്‍ നടത്തുന്നതിന് കര്‍ശനവിലക്ക് തുടരും. WPR 8 ന് മുകളിലുള്ള വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. 

എല്ലാ ബുധനാഴ്ചകളിലും തദ്ദേശ സ്വയംഭരണസ്ഥാപന വാര്‍ഡ് തലത്തില്‍ Weekly Infection Popuation Ratio (WPR) കണക്കിലാക്കുന്നതും WPR 8 ന് മുകളിലുള്ള വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. (ഒരു തദ്ദേശ സ്വയംഭരണസ്ഥാന തലത്തിലെ ഒരാഴ്ചത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗണിച്ച് അവിടുത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് WIPR. പഞ്ചായത്ത് തിരിച്ചുള്ള WIPR ലിസ്റ്റം WPR 8 ന് മുകളില്‍ ഉള്ള മുനിസിപ്പല്‍ വാര്‍ഡുകളുടെ ലിസ്റ്റും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ).

ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ (Open tourist spaces) എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും അവിടങ്ങളിലെ ജീവനക്കാരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരവും ഒരു സമയം അനുവദനീയമായിട്ടുള്ള ഉപഭോക്താക്കളുടെ എണ്ണവും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ടി സ്ഥാപനങ്ങളില്‍ 1 സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കേണ്ടത് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥന്റെ ഉത്തരവാദിത്വം ആയിരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവയ്ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ പ്രവര്‍ ത്തിക്കാവുന്നതാണ്.

 കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂര്‍ മുമ്പ് എടുത്ത് ആര്‍.ടി.പി.സി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ഒരു മാസം മുമ്പ് കോവിഡ് 19 പോസിറ്റീവ് റിസള്‍ട്ട് കൈവശമുള്ളവര്‍ക്കോ (ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കടകളിലും മാര്‍ക്കറ്റകളിലും ബാങ്കുകളിലും, പൊതു സ്വകാര്യ സ്ഥാപനങ്ങളിലും ധനകാര്യസ്ഥാപനങ്ങളിലും ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും ഇവരോടൊപ്പം യാത്ര ചെയ്യാവുന്നതാണ്.

മുകളില്‍ പറഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ ആരും തന്നെ വീട്ടില്‍ ഇല്ലാത്ത പക്ഷം അവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി യാത്ര ചെയ്യാവുന്നതാണ്. ഇപ്രകാരം കടകളില്‍ എത്തുന്നവര്‍ക്ക് വ്യാപാരികള്‍ മുന്‍ഗണന നല്‍കേണ്ടതാണ്. കൂടാതെ ഇത്തരം ആളുകള്‍ക്ക് വ്യാപാരികള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്. അത്യാവശ്യ കാര്യങ്ങളായ വാക്‌സിനേഷന്‍, കോവിഡ് 19 പരിശോധന, മറ്റ് ചികിത്സ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങുന്നതിന്, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം, ബസ് ട്രെയിന്‍ വിമാന യാത്രയ്ക്ക് ആവശ്യമായ പ്രാദേശികയാത്ര. പരീക്ഷ ആവശ്യങ്ങള്‍ എന്നിവയ്ക്ക് എല്ലാവര്‍ക്കും യാത്ര അനുവദനീയമാണ്.

 ആള്‍ക്കൂട്ടവും തിരക്കും നിയന്ത്രിക്കുന്നതിനായി എല്ലാ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാപാര സ്ഥാപനങ്ങളുടെ കടകളുടെ വിസ്തൃതിക്ക് അനുസൃതമായി മാത്രമെ (25 ച.മീ ന് ഒരാള്‍) ആള്‍ക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്.

 കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് എല്ലാ പൊതു, സ്വകാര്യ ഗതാഗതവും അനുവദനീയമാണ്.

 എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളും, സ്‌പോര്‍ട്‌സ് ട്രയലുകളും, മത്സര പരീക്ഷകളും റിക്രൂട്ട്‌മെന്റ് റാലികളും നടത്താവുന്നതാണ്.

 ആഗസ്റ്റ് 8 ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കുന്നതാണ്. എന്നാല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് ലോക്ക്ഡൗണ്‍ ബാധകമായിരിക്കുന്നതല്ല.

സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍ എന്നിവയുടെ പ്രവര്‍ ത്തനങ്ങള്‍ അനുവദനീയമല്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോട്ടുകള്‍ എന്നിവിടങ്ങളില്‍ താമസ സൗകര്യം അനുവദനീയമാണ്.

പൊതു ചടങ്ങുകള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചടങ്ങുകള്‍ എന്നിവ അനുവദിനയമല്ല. മരണം, വിവാഹം എന്നിവയ്ക്ക് പരമാവധി 20 ആളുകളെ വരെ പങ്കെടുപ്പിക്കാവുന്നതാണ്.

കോവിഡ് 19 നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് പരമാവധി 40 പേര്‍ക്ക് മാത്രമെ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാവൂ. ഒരാള്‍ക്ക് കുറഞ്ഞത് 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം ലഭ്യമായിരിക്കണം. കുറഞ്ഞ വിസ്തീര്‍ണ്ണമുള്ള സ്ഥലങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതാണ്.



.എല്ലാ വകുപ്പുകളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതിനായി ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വകുപ്പുകളും അവരവരുടെ സ്ഥാപനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പ്രത്യേകിച്ചും ഗതാഗത വകുപ്പ് ബസ് സ്റ്റോപ്പുകള്‍, ബസ് ഡിപ്പോകള്‍), ഫിഷറീസ് വകുപ്പ് (ഫിഷ് മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍), തദ്ദേശ സ്വയംഭരണ വകുപ്പ് (മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ തൊഴില്‍ വകുപ്പ് (ലോഡിംഗ്, അണ്‍ലോഡിംഗ് സ്ഥലങ്ങള്‍, വ്യവസായ വകുപ്പ് വ്യാവസായിക മേഖലകള്‍, manufacturing units)

പോലീസ് വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ആള്‍ക്കൂട്ടവും തിരിക്കും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ ത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഉണ്ടാകാതിരിക്കുന്നതിന് ഉടമസ്ഥര്‍ പ്രത്യേകം കടകളില്‍ ആള്‍ക്കൂട്ടം ശ്രദ്ധിക്കേണ്ടതും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. ഹോം ഡെലിവറി / ഓണ്‍ലൈന്‍ ഡെലിവറി എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തേണ്ടതും ഹോം ക്വാറന്റൈന്‍, contact tracing, surveillance domicillary care centre കളിലേയ്ക്ക് രോഗികളെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതുമാണ്.

.പുതുതായി രോഗബാധിതരാകുന്ന പ്രദേശങ്ങളില്‍ കൂടുതലായി കോവിഡ് പരിശോധനകള്‍ നടത്തുന്നതാണ്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ അനുവാദം നല്‍കുവാന്‍ പാടുള്ളതുമല്ല.

മുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടതും പരിശോധനകള്‍ നടത്തേണ്ടതുമാണ്.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണ്.



Post a Comment

0 Comments