Latest News
Loading...

അൽ മനാർ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു


ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും 2020 21 അധ്യായന വർഷത്തിൽ പത്താം ക്ലാസ് ഉയർന്ന മാർക്കോടെ പാസായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. 3 വിദ്യാർത്ഥികൾക്ക് ഫുൾ ഏവണ്ണും എട്ട് പേർക്ക് 90 ശതമാനത്തിനു മുകളിലും മാർക്ക് ലഭിച്ചിരുന്നു. 19 പേരാണ് ഡിസ്റ്റിങ്ഷൻ നേടി പാസായത്. 

.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ പി എം ആനീഷ് അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ്, ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ സഹല ഫിർദൗസ്, വാർഡ് കൗൺസിലർ എസ് കെ നൗഫൽ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി എ മുഹമ്മദ് ഇബ്രാഹിം, ഐജിടി ട്രഷറർ എം ജലീൽ, സ്കൂൾ അക്കാദമിക് കമ്മിറ്റി കൺവീനർ എം സൈഫുദ്ദീൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് അൻവർ അലിയാർ, എന്നിവർ പങ്കെടുത്തു.

.ഐജിടി ജോയിന്റ് സെക്രട്ടറി എം എസ് ഇജാസ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ മിനി അജയ് നന്ദിയും അർപ്പിച്ചു. തുടർന്ന് നടന്ന സൗഹൃദ സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് പി എ മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.


Post a Comment

0 Comments