Latest News
Loading...

മേലുകാവ് സഹകരണബാങ്ക് പ്രസിഡന്റിനെതിരെ ഭരണസമിതിയുടെ ധര്‍ണ

ഭൂരിപക്ഷം നഷ്ടപെട്ട മേലുകാവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി മാത്യു രാജിവയ്ക്കണമെന്നാവശ്യപെട്ട് ഭൂരിപക്ഷ ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. സമരക്കാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിയമപരമല്ലാതെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയതിനാലുമാണ് സഹകരണ വകുപ്പ് നടപടി സ്വീകരിക്കാത്തതെന്നും ബാങ്ക് പ്രസിഡണ്ട് പറഞ്ഞു. കിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്നും സമരക്കാര്‍ ആരോപിക്കുന്നു

13 അംഗ ബാങ്ക് ഭരണ സമിയില്‍ ഭൂരിപക്ഷമായ 7 പേരും യുഡിഎഫ് അനുകൂല നിലപാട് ഉള്ളവരാണ്. പ്രസിഡണ്ട് പദവിയിലിരിക്കുന്ന കേരള കോണ്‍ഗ്രസ് എം പ്രതിനിധി സണ്ണി മാത്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് പലതവണ നല്കിയെങ്കിലും പലകാരണങ്ങളാല്‍ സഹകരണവകുപ്പ് സ്വീകരിച്ചില്ല. ഭൂരിപക്ഷമില്ലാത്ത പ്രസിഡണ്ട് രാജി വയ്ക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. 


.കോവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. ഭരണസ്വാധീനമുപയോഗിച്ച് പദവിയില്‍ തുടരുന്ന പ്രസിഡണ്ട് രാജിവച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി ജോയി സ്‌കറിയ പറഞ്ഞു. അതേ സമയം നിയമപരമല്ലാത്ത അവിശ്വാസ പ്രമേയ നോട്ടീസായതിനാലാണ് സഹകരണ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നടപടി സ്വീകരിക്കാതിരുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സണ്ണി മാത്യു പറഞ്ഞു. 


.എല്‍ ഡി എഫ് പിന്തുണയോടെ വൈസ് പ്രസിഡണ്ടായ സിസ്സിലിക്കുട്ടി UDF ല്‍ ചേര്‍ന്നതാണ് അവിശ്വാസത്തിന് കാരണമായത്. ഒക്ടോബറില്‍ നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും. ആദ്യ ഘട്ടമായാണ് 52 കോവിഡ് രോഗികള്‍ക്ക് കിറ്റ് നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളും ബാങ്ക് ഭരണ സമിതിയംഗങ്ങളും ശുപാര്‍ശ ചെയ്തവര്‍ക്കാണ് കിറ്റ് നല്‍കിയതെന്നും സണ്ണി മാത്യു പറഞ്ഞു. 

കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് തെക്കേല്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസുകുട്ടി വട്ടകാവുങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സിസിലിക്കുട്ടി, ഭരണ സമിതി അംഗങ്ങളായ ജോണ്‍ ജോസഫ് സിബി മൂക്കന്‍ തോട്ടത്തില്‍, ജോസ് കുട്ടി, ജിസ്‌മോ, ഷാല്‍റ്റി മാത്യു, ടി.ടി കുര്യാക്കോസ് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments