Latest News
Loading...

മാർമല അരുവിയിൽ സുരക്ഷാ ക്രമീകരണങ്ങക്കുള്ള നടപടി എടുക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA


തിക്കോയി മാർമല അരുവിയിൽ വിനോദസഞ്ചാരികൾക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാനുള്ള നടപടി എടുക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA പറഞ്ഞു. തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന പശ്ചാതലത്തിൽ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കു മൊപ്പം അരുവി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.മാർമല അരുവിയുടെ മനോഹാരിത സമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി  നിരവധി വിനോദ സബാരികൾ മാർ മല അരുവിയുടെ മനോഹാരിത ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. അപരിചതരായ ആളുകൾ അരുവിയിലിറങ്ങി കുളിക്കുന്നത് നിരവധി അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കൊച്ചി നേവൽ ബേസ് ഉദ്യോഗസ്ഥനായ മഹാരാഷ്ട്ര സ്വദേശി - ആണ് ഏറ്റവുമെടുവിൽ മാർമല അരുവിയിൽ മുങ്ങിമരിച്ചത്. ഈ ഭാഗത്ത് മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും സുരക്ഷാവേലികളൊ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊ ഇല്ലാത്തതാണ് വിനോദസഞ്ചാരികൾ അപകടത്തിൽ പെടുന്നതിന് പ്രധാന കാരണമെന്ന് അക്ഷേപമുയർന്നതോടെയാണ് MLA യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ജനപ്രതിനിധിസംഘം അരുവി സന്ദർശിച്ചത്. മേഖലയിൽ ഉടൻ തന്നെ അപകട സൂചന ബോർഡുകൾ സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്തിന് MLA നിർദേശം നൽകി.. 

.അപകടരഹിതമായ ടൂറിസം കേന്ദ്രമാക്കി മാർ മല അരുവിയെ മാറ്റുന്നതിനുളള ഡി റ്റയിൽ ഡ് പ്രൊജക്ട് റിപ്പോർട്ട്  ടൂറിസം വകുപ്പിന് നൽകണമെന്ന് ഡി റ്റി പി സി ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വഴി സൗകര്യങ്ങൾ വർദിപ്പിക്കുന്നതിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയമസാധുത റവന്യൂ വകുപ്പ് കണ്ടെത്തും. മേഖലയിൽ പൊലിസ് നിരീക്ഷണവും ശക്തമാക്കും. 

 സൂചന ബോർഡ് സ്ഥാപിക്കുന്നതിനൊപ്പം സെക്യൂരിറ്റിയെ നിയമിക്കുക കൂടി വേണമെന്ന് തിക്കോയി ഗ്രാമ പഞ്ചായത്ത് പ്രസി. KC ജെയിംസ് അഭിപ്രായപെട്ടു. വഴി സൗകര്യവികസനവുമായി ബന്ധപെട്ട് സ്ഥലപ്രശ്നം എസ്റ്റേറ്റ് അധികൃതരുമായി ബന്ധപെട്ട് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  റവന്യൂ വകുപ്പിന്റെ അനുമതിയൊടെ DPR തയ്യാറക്കി ടൂറിസം വകുപ്പിന് സമർപ്പിക്കുമെന്ന് DTPC അധികൃതരും വ്യക്തമാക്കി. തിക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് Kc ജെയിംസ്, ഗ്രാമ പഞ്ചായ അംഗങ്ങൾ DTPC സെക്രട്ടറി Dr ബിന്ദു നായർ വില്ലേജോഫീസർ വിജയകുമാർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും MLA ക്കൊപ്പം എത്തി. 


Post a Comment

0 Comments