Latest News
Loading...

കോവിഡ് മാനദണ്ഡം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം : സജി മഞ്ഞക്കടമ്പിൽ


 കരൂർ ഗ്രാമപഞ്ചായത്ത്  കരൂർ ഏഴാം വാർഡ്  കണ്ടേൺമെൻറ് സോൺ ആയി ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിനു ശേഷം കേരള കോൺഗ്രസ് എം പാർട്ടിയുടെ നേതൃത്വത്തിൽ പോണാട് ഈസ്റ്റ് കരയോഗത്തിന് മുമ്പിൽ പബ്ലിക് റോഡിൽ 28 -8-2021 ൽ ഉച്ചയ്ക്ക് ഒരു മണിക്ക് അൻപതോളം ആളുകളെ വിളിച്ചുചേർത്ത പൊതുപരിപാടി സംഘടിപ്പിച്ച  സംഘാടകരായ  കരൂർ പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ബിജു, പഞ്ചായത്ത് മെമ്പർമാരായ ബെന്നി വർഗീസ് മുണ്ടത്താനം, ലിന്റൻ ജോസഫ്, കേരള കോൺഗ്രസ് കരൂർ വാർഡ് പ്രസിഡൻറ് ഫ്രാൻസിസ് എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്  കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു .

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കേരള കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരൂർ പഞ്ചായത്ത് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


.ഈ ചടങ്ങിൽ പങ്കെടുത്ത ഉത്തരവാധിത്വ പെട്ട നേതാക്കളായ ജോസ് കെ.മാണിയും, കെ.ജെ. ഫീലിപ്പ് കുഴി കുളവും ജനങ്ങളോട് മാപ്പ് പറയണം എന്നും സജി ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് ജോസ് കുഴിക്കുളം അധ്യക്ഷതവഹിച്ചു.

 നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് പുളിങ്കാട് മുഖ്യപ്രസംഗം നടത്തി .

.ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീലാ ബാബു കുര്യത്ത്, കേരള കോൺഗ്രസ് കരൂർ മണ്ഡലം സെക്രട്ടറി കുര്യൻ കണ്ണൻകുളം തുടങ്ങിയവർ പ്രസംഗിച്ചു.

 ഈ കാര്യം ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് സുപ്രണ്ടിനും കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments