Latest News
Loading...

കാർഷിക സംസ്കാരം വളർത്തണം: മാണി സി കാപ്പൻ


പാലാ: പുതിയ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കാൻ യുവതലമുറ രംഗത്തിറങ്ങണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. പാലാ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കർഷകദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികവൃത്തിക്കു അനന്തസാധ്യതകളാണുള്ളത്. 
മുൻകാലങ്ങളെ അപേക്ഷിച്ചു കാർഷിക മേഖലയിൽ ഒട്ടേറെപ്പേർ കാർഷികമേഖലയെ തൊഴിൽ മേഖലയാക്കിയിട്ടുണ്ടെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇങ്ങനെ വിജയിച്ച നിരവധിയാളുകൾ നമുക്കിടയിൽ ഉണ്ട്. കർഷകരുടെ ഉന്നമനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഇടപെടൽ നടത്തണം. കൃഷിയിലേക്ക് പുതുതലമുറയെ ആകർഷിക്കാനുതകുന്ന കൂടുതൽ പദ്ധതികൾ സർക്കാരുകൾ ആവിഷ്ക്കരിക്കണം. കർഷകരോട് വിവേചനം പാടില്ലെന്നും അവരെ ചേർത്തു പിടിക്കാൻ സർക്കാരുകൾക്കാവണമെന്നും കാപ്പൻ പറഞ്ഞു.
രാമപുരം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഓണവിപണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ആദ്യ വിൽപ്പന നിർവ്വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ്, സ്മിത അലക്സ്, സൗമ്യ സേവ്യർ, മനോജ്, കവിത മനോജ്, ഷേർളി സഖറിയാസ്, സണ്ണി പൊരുന്നക്കോട്ട്, കെ കെ ശാന്താറാം, വി എ ജോസ് ഉഴുന്നാലിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ്, കൃഷി ഓഫീസർ പ്രജിത പ്രകാശ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ചടങ്ങിൽ മാണി സി കാപ്പൻ ആദരിച്ചു.

കരൂർ പഞ്ചായത്തിലെ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. സീനാ ജോൺ, ആനിയമ്മ ജോസ്, അഖില അനിൽകുമാർ, ബെന്നി മുണ്ടത്താനം, ലിസമ്മ ബോസ് വരകിൽപറമ്പിൽ, റാണി ജോസ്, ഷീല ബാബു, നിമിഷ അഗസ്റ്റിൻ, കെ എൻ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 
.മേലുകാവ് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് റ്റി ജെ ബഞ്ചമിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ഷൈനി ജോസ്, മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, സണ്ണി വടക്കേമുളഞ്ഞനാൽ, പ്രസന്ന സോമൻ, ബിൻസി ടോമി, അനുരാഗ് കെ ആർ, ഷീബമോൾ ജോസഫ്, ഷൈനി ബേബി, ജോസുകുട്ടി ജോസഫ്, അലക്സ് ടി ജോസഫ്, അഖില മോഹൻ, തോമസ് സി വടക്കേൽ, ബിജു സോമൻ, ഡെൻസി ബിജു, പരീദുദീൻ വി എം എന്നിവർ പ്രസംഗിച്ചു.


.തലനാട് പഞ്ചായത്തിൽ പ്രസിഡൻ്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. എൻ ടി കുര്യൻ, സോളി ഷാജി, അശ്വതി വിജയൻ, വൽസമ്മ ഗോപിനാഥ്, ആശാ റിജു, രാഗിണി ശിവരാമൻ, രോഹിണിഭായി ഉണ്ണികൃഷ്ണൻ, ബിന്ദു, ചാൾസ് പി ജോയി, സോണി ബിനീഷ്, ഷമീല ഹനീഫ, സെബാസ്റ്റ്യൻ അങ്ങാടിക്കൽ, ദിലീപ്കുമാർ, റോബിൻ ജോസഫ്, രാജേന്ദ്രപ്രസാദ്, പി എസ് സാബു എന്നിവർ പ്രസംഗിച്ചു.

. തലപ്പലം പഞ്ചായത്തിൽ പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സജി ജോസഫ്, അശ്വതി വിജയൻ, അഡ്വ ഷോൺ ജോർജ്, ശ്രീകല ആർ., മേഴ്സി, ജെറ്റോ, കൊച്ചുറാണി ജെയ്സൺ, എൽസി ജോസഫ്, ബിജു കെ കെ, നിഷ ഷൈബി, സ്റ്റെല്ലാ ജോയി, സെബാസ്റ്റ്യൻ കെ ജെ, സതീഷ് കെ ബി, ജോമി ബെന്നി, ആനന്ദ് ജോസഫ്, ചിത്ര സജി, സുമേഷ് പി കെ, സിബിൻ പി ബി, സുഭാഷ് എസ് എസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments