Latest News
Loading...

ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.



ഈരാറ്റുപേട്ട നഗരസഭയിൽ ജനകീയാ സൂതണത്തിൻ്റെ ഒരു വർഷം നീണ്ട് നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. 
 

.വൈസ് ചെയർപേഴ്സൺ അഡ്വ.മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം പറഞ്ഞു ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് , നൗഫൽ തമ്പി റാവുത്തർ, റസിയ സുജ, സുഹ്റാ അബ്ദുൽ ഖാദർ, കെ.എ മുഹമ്മദ് ഹാഷിം മുനിസിപ്പൽ ചെയർമാൻന്മാരായ ടി എം റഷീദ്, വി കെ കബിർ, ലൈ പരീത്, വി.എം സിറാജ് നിസാർ ഖുർബാനി എന്നിവരേയും വ്യവസായ പ്രമുഖനായ അജ്മി ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ഖാദർ, വ്യാപര രംഗത്ത് എ.എം എ ഖാദർ, സ്പോഴ്സ് മേഖലയിൽ നിയാസ് ഷിഹാബ്, സന്നദ്ധ സംഘടന പ്രവർത്തനം നടത്തുന്ന ടീം നന്മക്കൂട്ടത്തെയും ആദരിച്ചു. 

. സ്റ്റാൻഡിങ്ങ്‌ കമ്മിറ്റി ചെയർമാൻമാരായ സുനിത ഇസ്മയിൽ, ഡോ. സഹ് ല ഫിർദൗസ്, അൻസർ പുള്ളോലിൽ, 
റിസ്വവാന സവാദ്, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, വി പി നാസർ, അനസ് പാറയിൽ, അൻസാരി ഇ.പി  വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എ മുഹമ്മദ് ഹാഷിം, കെ.എം ബഷീർ ,ഹസീബ് വെളിയത്ത്, സബീർ  കുരുവനാൽ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു.

. ഒരു വർഷം നീണ്ട് നിൽക്കുന്ന
വാർഷികാഘോഷത്തിൽ ഈരാറ്റുപേട്ടയിലെ മുഴുവൻ ജനപ്രതിനിധികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

രജത ജബിലി ആഘോഷത്തിൻ്റെ ഭാഗമായി ടൗൺ ബൂട്ടിഫിക്കേഷനോടൊപ്പം മിയോവാക്കി വനങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനും വിവിധങ്ങളായ പദ്ധതികളും നടപ്പിലാക്കാൻ തീരുമാനിച്ചു.

Post a Comment

0 Comments