Latest News
Loading...

രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

- തീക്കോയി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി കാൽനൂറ്റാണ്ട് പൂർത്തിയായതിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ജനപ്രതിനിധികളേയും 1995 ന് മുൻപുള്ള ജനപ്രതിനിധികളെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു.

.പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന രജത ജൂബിലി ആഘോഷ പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു

.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ടി ജോസഫ് കുന്നത്ത്, അഡ്വ. വി ജെ ജോസ്, അമ്മിണി തോമസ്, അഡ്വ. ജസ്റ്റിൻ ജേക്കബ്, മേരിക്കുട്ടി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത രാജു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി സ്, മാജി തോമസ്, ദീപ സജി, നജീമ പരീക്കൊച് മുൻ മെമ്പർമാരായ പ്രൊഫ. ജോയി തോമസ്, ആൻസി ജസ്റ്റിൻ, സെക്രട്ടറി കെ സാബുമോൻ, പ്ലാൻക്ലാർക്ക് അബ്ദുൾ റൗഫ് തുടങ്ങിയവർ പ്രസംഗിച്ചു. 

. ജനകീയാസൂത്രണ കി റിസോഴ്സ് പേഴ്സണായ ഷാജി ജോർജ് തുരുത്തിയിൽ ""ജനകീയ ആസൂത്രണം കാൽനൂറ്റാണ്ട് ""എന്ന വിഷയവതരണം നടത്തി.4.30 മുതൽ സംസ്ഥാനതല രജത ജൂബിലി ആഘോഷ ചടങ്ങ് ഓൺലൈനിൽ പ്രദർശിപ്പിച്ചു.

Post a Comment

0 Comments