Latest News
Loading...

വാഗമൺ ഈരാറ്റുപേട്ട റോഡിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു

വാഗമൺ ഈരാറ്റുപേട്ട റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വഴിക്കടവ് ഭാഗത്ത് കാർ നിയന്ത്രണം വിട്ട് നാല്പത് അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ കുറവിലങ്ങാട് കൊഴ സ്വദേശികളായ സെബാസ്റ്റ്യൻ തോമസ്, റോബിൻ ജോൺ, പയസ് മൗണ്ട് സ്വദേശിയായ സർജു ജോസ് എന്നിവരെ എനിവരെ നിസ്സാര പരുക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

. കാർ കൊക്കയിലേക്ക് മറിഞ്ഞതിനെ ശേഷം അപകടത്തിൽ പെട്ടവർ തന്നെ വാഗമൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഈരാറ്റുപേട്ട പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും, നാട്ടുകാരും, പഞ്ചായത്ത്‌ അംഗം രതീഷ് പി എസ്, ചേർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.


.


Post a Comment

0 Comments