Latest News
Loading...

പോലീസിനെകൊണ്ടുള്ള നിർബന്ധിത പിരിവ് അവസാനിപ്പിക്കുക. കേരള ജനപക്ഷം.

പാലാ: കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി യിലൂടെ നട്ടംതിരിയുന്ന ജനങ്ങളെ പിണറായി സർക്കാർ, പോലീസിനെകൊണ്ട് വഴിനീളേ പിരിവു നടത്തി പോലീസ് രാജ് നടപ്പിലാക്കുയാണന്ന് ജനപക്ഷം പാലാ  നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഓണക്കാലത്ത് സർക്കാരിന്റെ മുഴുവൻ ജീവനക്കാർക്കും  ശബ്ബളവും ബോണസ്സൂം കൊടുക്കാൻ  ബുദ്ധിമുട്ടുന്ന സർക്കാർ  പോലീസിനേകൊണ്ടുള്ള നിർബ്ബന്ധ പിരിവു അവസാനിപ്പിക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു. 
   
.നിയോജകമണ്ഡലം പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽസെക്രട്ടറി സെബി പറമുണ്ട ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ്, അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്ട്,ഉമ്മച്ചൻ കൂറ്റനാൽ, പ്രഫസർ ജോസഫ് റ്റി ജോസ്, ബൈജു മണ്ഡപത്തികുന്നേൽ,ശ്രീ കുമാർ സൂര്യകിരൺ, ഇന്ദിര ശിവദാസ്, ജോയി പുളിക്കകുന്നേൽ, പോൾ ജോസഫ്,ജോണി വെള്ളോംപുരയിടം,ജോഷി തടിക്കപറബിൽ, സി.കെ നസ്സീർ, ജോസ് ഇളംതുരുത്തിയിൽ,ജോമോൻ ജോസഫ്, അനിൽ ഇടപ്പാട്ട് വിൽഫ്രഡ് വില്ല്യം എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments