Latest News
Loading...

ഉഷചേച്ചിക്ക് ഓണസമ്മാനമായി ജനമൈത്രി ഭവനം


പാലാ : ജനമൈത്രി പോലീസ് ജനപങ്കാളിത്തത്തോടുകൂടി പൂഞ്ഞാര്‍ പഞ്ചായത്തില്‍ പനച്ചിപ്പാറയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം വെള്ളിയാഴ്ച  വൈകിട്ട് 5 മണിക്ക് പാലാ ഡി.വൈ.എസ്.പി. ഓഫീസില്‍ വച്ച് നടക്കും. 

വിധവയായ ഉഷചേച്ചിക്ക് സഹോദരനും അമ്മയും നല്കിയ 3 സെന്റ് സ്ഥലത്താണ് ജനമൈത്രി പോലീസ് ഭവനം പണിതത്.
 പൊതുജനപങ്കാളിത്തത്തിന്റെ ഭാഗമായി ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ്ജ് തോമസിന്റെ പൂര്‍ണ്ണ സഹകരണത്തോടെ ഈരാറ്റുപേട്ട ജനമൈത്രി പോലീസാണ് ഭവനം പൂര്‍ണ്ണമായും പണിതീര്‍ത്തത്. എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വര്‍ഗ്ഗീസ്, എസ്.ഐ. അനുരാജ് എം.എച്ച്. എന്നിവരുടെ നേതൃത്വത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എ.എസ്.ഐ. ബിനോയി തോമസ്, സി.പി.ഒ. ദിലീപ് എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചത്. 


.ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ഉഷയ്ക്ക് നല്കുന്ന കോവിഡ് കാലത്തെ ഓണസമ്മാനമാണ് ഈ വീട്. 
ഈരാറ്റുപേട്ടയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മലയോരമേഖലയില്‍ ഉള്‍പ്പെടെ ജനമൈത്രി പോലീസ് നേരിട്ട് ഭവന സന്ദര്‍ശനം നടത്തുകയും ഫോണ്‍ മുഖേന ബന്ധപ്പെടുകയും ചെയ്ത് കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യണം, മരുന്ന്, മറ്റ് വസ്തുവകകള്‍ നേരിട്ട് എത്തിക്കുകയും ചെയ്തുവരുന്നു. 

.വെള്ളിയാഴ്ച 5 മണിക്ക് നടക്കുന്ന യോഗത്തില്‍ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. താക്കോല്‍ദാനം നിര്‍വ്വഹിക്കും. ജില്ലാ പോലീസ് മേധാവി ശില്‍പ ഡി. ഐ.പി.എസ്, അഡീ. എസ്.പി. എസ്. സുരേഷ് കുമാര്‍, പാലാ ഡി.വൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്‍, നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എം.എം. ജോസ്, ബ്രില്യന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ്, ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വര്‍ഗ്ഗീസ് തുടങ്ങിവര്‍ പങ്കെടുക്കും.



Post a Comment

0 Comments