Latest News
Loading...

ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. താല്‍ക്കാലികതൊഴിലാളി ഹോട്ടല്‍ അടിച്ചുതകര്‍ത്തു

പാലാ മുത്തോലിയില്‍ ഹോട്ടല്‍ താല്‍ക്കാലിക ജീവനക്കാരന്‍, ജോലി ചെയ്തിരുന്ന ഹോട്ടല്‍ തല്ലിത്തകര്‍ത്തു. മുത്തോലി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൈലാസ് ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ കടയ്ക്ക് വന്‍നാശനഷ്ടമുണ്ടായി. 

കഴിഞ്ഞ ദിവസം റാന്നി സ്വദേശിയായ ഇയാള്‍ കൈലാസ് ഹോട്ടലില്‍ പകരക്കാരനായി ജോലിക്കെത്തിയിരുന്നു. ഹോട്ടലിലെ മറ്റ് ജോലിക്കാരുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് മുത്തോലി സ്വദേശിയായ ഹോട്ടലുമടസ്ഥന്‍ ഇയാളെ ചൊവ്വാഴ്ച പറഞ്ഞുവിടുകയായിരുന്നു. 


.ബുധനാഴ്ച മൂന്ന് മണിയോടെ ഇയാള്‍ ഹോട്ടലിലെത്തി കടകളുടെ ഷട്ടര്‍ താഴ്ത്താനുപയോഗിക്കുന്ന  ഇരുമ്പു കമ്പി ഉപയോഗിച്ച് അലമാരകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കടയിലെ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ലൈവ് കിച്ചണിനുവേണ്ടി തയാറാക്കിയിരുന്ന ചില്ല് ഭാഗങ്ങളും അടിച്ചുതകര്‍ത്തു. ചില്ല് തെറിച്ച് അക്രമകാരിയ്ക്കും പരിക്കേറ്റു. 

.ആരോഗ്യപ്രശ്‌നങ്ങള്‍മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ സന്തോഷ്, കഴിഞ്ഞദിവസമാണ് കട തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയും ശാരീരിക അവശകതകളും മൂലം വയുന്ന സന്തോഷിന് ഇരുട്ടടിയായി ഈ അക്രമം.  പാലാ പോലീസ് സ്ഥലത്തെത്തി അക്രമം നടത്തിയയാളെ പിടികൂടി.

Post a Comment

0 Comments