Latest News
Loading...

സോളാര്‍ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച സംഘം പിടിയില്‍


പാലാ തൊടുപുഴ ബൈപ്പാസില്‍ റോഡരികിലെ സോളാര്‍ ലൈറ്റുകളില്‍ നിന്നും ബാറ്ററി മോഷ്ടിച്ച അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളികലെ പാലാ പോലീസ് പിടികൂടി. രാത്രിയില്‍ പട്രോളിംഗിനിടെ സംശയം തോന്നി സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെത്തിയ ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററികള്‍ കണ്ടെത്തിയത്. 

.പാലാ ഹൈവേ പോലീസാണ് മോഷണശ്രമത്തിനിടെ ഇവരെ പിടികൂടിയത്. സംഘത്തെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരെത്തിയ പെട്ടി ഓട്ടോരിക്ഷ പരിശോധിച്ചപ്പോഴാണ് സോളാര്‍ ലൈറ്റുകളുടെ ബാറ്ററികള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 

.റോഡരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളെന്നതിനാല്‍ പൊതുമുതല്‍ നശീകരണനിയമപ്രകാരവും കേസെടുക്കുമെന്ന് പാലാ എസ്എച്ച്ഒ കെ.പി തോംസണ്‍ പറഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ അടക്കം മറ്റ് റോഡുകളിലും സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്നും അതില്‍ ഈ സംഘത്തിന് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും  എസ്എച്ച്ഒ വ്യക്തമാക്കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments