Latest News
Loading...

ബൈബിൾ പകർത്തിയെഴുതിയ ആഹ്ലാദവുമായി ലെയോണി


പാലാ: ബൈബിൾ പഴയനിയമവും പുതിയനിയമവും പൂർണ്ണമായും പകർത്തിയെഴുതി പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഇരുവേലിക്കുന്നേൽ ലെയോണി ജോസ്. പത്തുമാസം കൊണ്ടാണ് സ്വന്തം കൈപ്പടയിൽ ബൈബിൾ പകർത്തിയെഴുതിയത്. 4342 പേജുകളും അറുപതിൽപരം പേനകളും ഇതിനായി ഉപയോഗിച്ചു.


.

.ലെയോണിയുടെ ഏറെ നാളെത്തെ ആഗ്രഹമായിരുന്നു ബൈബിൾ പകർത്തിയെഴുതുകയെന്നത്. ബൈബിൾ പകർത്തിയെഴുതുന്നതു കണ്ട ചിലർ പൂർത്തീകരിക്കാനാകുമോ എന്ന സംശയം ഉന്നയിച്ചപ്പോൾ ആത്മവിശ്വാസത്തോടെ പകർത്തിയെഴുത്ത് തുടരുകയായിരുന്നു. 1189 അധ്യായങ്ങളിലായി 31 102 വാക്യങ്ങളും ഇതിൽ 783137 വാക്കുകളുമാണ് പകർത്തി എഴുതിയത്. ഈ ബൈബിൾ കൈയ്യെഴുത്ത് പ്രതിക്കു 12 കിലോ തൂക്കവുമുണ്ട്.

ലെയോണി തയ്യാറാക്കിയ ബൈബിൾ കൈയ്യെഴുത്ത് പ്രതി ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ആശീർവദിച്ചു. ബൈബിൾ കൈയ്യെഴുത്തുപ്രതി തയ്യാറാക്കിയ ലെയോണിയെ മാർ ജേക്കബ് മുരിക്കൻ അഭിനന്ദിച്ചു. തുടർന്നു ഉപഹാരവും സമ്മാനിച്ചു. സഹോദരപുത്രൻ എബി ജെ ജോസും ചടങ്ങിൽ പങ്കെടുത്തു.

പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ പുത്രിയാണ് ലെയോണി. ഭർത്താവ് :രാമപുരം ഇരുവേലിക്കുന്നേൽ പരേതനായ ഇ ജോസ്. ആഗി(അയർലാൻ്റ്), ആശ(കാനഡ) എന്നിവരാണ് മക്കൾ.


Post a Comment

0 Comments