Latest News
Loading...

പാലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വാക്സിനേഷന് തിക്കും തിരക്കും


പാലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ദിനംകഴിയുന്തോറും പ്രശ്നങ്ങള്‍ രൂക്ഷമാകുന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​മൂ​ഹ്യ അ​ക​ല​വും കാ​റ്റി​ല്‍ പ​റ​ത്തി​യു​ള്ള തി​ര​ക്കാ​ണി​വി​ടെ എന്നും. മഴ കൂടി പെയ്താല്‍ സാമൂഹിക അകലം പേരിനുപോലുണ്ടാവില്ല. തിങ്കളാഴ്ചയും വലിയ തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെട്ടത്. 

മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വാ​ക്സി​നേ​ഷ​നാ​യി പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ​യി​ലെ ആ​ളു​ക​ളും വ​രും. ഇ​തോ​ടെ ആ​കെ തി​ര​ക്കും ബ​ഹ​ള​വു​മാ​കും. ചൊവ്വാഴ്ച 100 ഡോസ് വാക്സിന്‍ നല്കിയപ്പോള്‍ 300-ഓളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. 

.തിങ്കളാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യാതൊരു സാമൂഹിക അകലവും പാലിക്കാതെ 100 കണക്കിന് ആലുകള്‍ തിങ്ങിക്കൂടിയിട്ടും നിയന്ത്രിക്കാന്‍ ആരുമുണ്ടായില്ല. ഇതുസംബന്ധിച്ച് സ്ഥലത്തുണ്ടായിരുന്ന യുവാവ് പോലീസിനോട് ചൂണ്ടിക്കാട്ടിയപ്പോള്‍ തട്ടിക്കയറിയതായും പരാതിയുണ്ട്. 

.അതേസമയം, ന​ഗ​ര​സ​ഭ​ പരിധിയിലുള്ളവര്‍ക്ക് ജനറലാശുപത്രിയില്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു മു​ന്‍​ഗ​ണ​ന ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. തിങ്കളാഴ്ച രാവിലെ ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്കിയശേഷം , നഗരസഭയ്ക്ക് പുറത്തുള്ളവര്‍ക്ക് വാക്സിനേഷനില്ലെന്ന് അറിയിച്ചത് വലിയ ബഹളത്തിനിടയാക്കി. ആ​ദ്യം ടോ​ക്ക​ണ്‍ കൈ​പ്പ​റ്റി​യ 200 ഓ​ളം പേ​രി​ല്‍ 160 പേ​രും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​യി​രു​ന്നു. 

ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സ​മെ​ങ്കി​ലും ന​ഗ​ര​സ​ഭാ അ​തി​ര്‍​ത്തി​യി​ലു​ള്ള ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള മു​ന്‍​ഗ​ണ​ന കൊ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ​ബ​രീ​നാ​ഥ് അ​റി​യി​ച്ചു.


Post a Comment

0 Comments