Latest News
Loading...

അനധികൃത മദ്യവിൽപ്പനക്കാരനും കഴിക്കാനെത്തിയ ആളും പിടിയിൽ



കൊല്ലപ്പിള്ളി - നീലൂർ റൂട്ടിൽ സ്വന്തം വീടിനു മുന്നിലെ റോഡ് അരിക് ബാറാക്കി അനധികൃത വിൽപ്പന നടത്തിയ ആളെയും മദ്യം കഴിക്കാനെത്തിയ ആളെയും പാലാ എക്‌സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ബി. ആനന്ദരാജും സംഘവും ചേർന്ന് പിടികൂടി. 


.പിഴക് വിള്ളംമാക്കൽ ബേബി സേവ്യറെയാണ് അനധികൃത മദ്യവിൽപ്പനയ്ക്ക് അറസ്റ്റ് ചെയ്തത്. കുടിക്കാനെത്തിയ പിഴക് ഓലിക്കൽ ജസ്റ്റിൻ ജെയിംസും പിടിയിലായി. മൂന്നര ലിറ്റർ വിദേശമദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 2250 രൂപയും ബേബി സേവ്യറിൽ നിന്നും കണ്ടെടുത്തു. 

എക്സൈസ് സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ പാർവ്വതി രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാജിദ് പി. എ , നന്ദു എം . എൻ , പ്രിവൻ്റീവ് ഓഫീസർമാരായ ഷിബു ജോസഫ് , സി കണ്ണൻ എന്നിവരുമുണ്ടായിരുന്നു

.


Post a Comment

0 Comments