Latest News
Loading...

പ്രവേശനകവാട നിർമ്മാണത്തിന് തുടക്കം കുറിച്ചു

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനകവാട നിർമ്മാണത്തിന് തുടക്കം കുറിച്ചു. 1926-ൽ സ്ഥാപിതമായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ചേർന്ന് പ്രവേശന കവാടം പണിതു നൽകുന്നു. മതമൈത്രിയുടെ ഈറ്റില്ലമായ പെരിങ്ങുളം ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിക്ക് 2021 ൽ 21 പേർ ചേർന്ന് നൽകുന്ന ഗുരുദക്ഷിണയാണ് പ്രവേശനകവാടം. 

.ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ പതിനാലാം തവണയും 100% വിജയം നിലനിർത്തി 20 ഫുൾ എ പ്ലസ്സോടു കൂടി പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽപ്രവർത്തിക്കുന്ന മികച്ച സ്കൂളായി സെന്റ് അഗസ്റ്റിൻസ് നിലകൊള്ളുന്നു. 

.പ്രവേശന കവാടത്തിന്റെ തറക്കല്ലിടൽ കർമ്മം സ്കൂൾ മാനേജർ റവ.ഫാദർ മാത്യു പാറത്തൊട്ടി നിർവഹിച്ചു. ഹെഡ്മാസ്റ്റർ അലോഷ്യസ് അബ്രാഹം, പി.ടി.എ പ്രസിഡന്റും പഞ്ചായത്ത്‌ മെമ്പറുമായ സജി കദളിക്കാട്ടിൽ, മുൻ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജോർജ് വെട്ടുകല്ലേൽ, ജോസുകുട്ടി ജേക്കബ്, ജോസ് കുടക്കച്ചിറ, സന്തോഷ് വള്ളിയാംതടത്തിൽ, ദീപക് അരീപ്ലാക്കൽ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments