Latest News
Loading...

എൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യം

ഈരാറ്റുപേട്ട: എൻഡോസൾഫാൻ ഇരകളുടെ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നടത്തിയ ഉപവാസ സമരത്തെ മണ്ണിനും ജലത്തിനും വായുവിനുമായുള്ള പ്രവർത്തനസഖ്യമായ ആവാസ് പിന്തുണച്ചു. ജില്ലാതല ഐക്യദാർഢ്യ സമിതിയോട് ചേർന്ന് നടത്തിയ പരിപാടികളുടെ ഭാഗമായി ആവാസ് പ്രവർത്തകർ ഉപവസിച്ചു. 

.ഒപ്പിലൂടെയെങ്കിലും ഒപ്പം ചേരുക എന്ന ആഹ്വാനവുമായി വിവിധ ഇടങ്ങളിൽ ഒപ്പുശേഖരണവും നടത്തി. അഡ്വ.ബിനോയി മങ്കന്താനം, ഫ്രാൻസീസ് മാത്യു, എബി ഇമ്മാനുവൽ, മനുശങ്കർ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments