Latest News
Loading...

ജോസ് കെ മാണി കാറ്റ് വിതച്ച് കൊടുങ്കാറ്റ്‌ കൊയ്യുന്നു: DYCK

പാലായിൽ രൂപം കൊണ്ടിരിക്കുന്ന ഭരണത്തിന്റെ തണലിലുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ആട്ടക്കലാശത്തിൽ ജോസ് കെ മാണി കാറ്റ് വിതച്ച് കൊടുങ്കാറ്റ്‌ കൊയ്യേണ്ടിവരുമെന്ന് ഡെമോക്രറ്റിക് യൂത്ത് കോൺഗ്രസ്‌ കേരള പാലാ നിയോജക മണ്ഡലം നേതൃ സമ്മേളനം കുറ്റപ്പെടുത്തി.


.പാർട്ടി ഭരണത്തിൽ ഏറിയപ്പോൾ മന്ത്രിയാകാൻ സാധിക്കാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിൽ നിന്നും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.മരണ വീട്ടിൽ ലോട്ടറി അടിച്ചപോലെ റോഷി അഗസ്റ്റിൻ മന്ത്രിയായത് അംഗീകരിക്കാതെ പാർട്ടിയിൽ താൻ പ്രമാണിത്തവും,ലെവി പിരിവും നടത്തി താൻ മഹാ സംഭവമാണെന്ന് വരുത്തി തീർക്കുവാൻ ശ്രമിച്ചിട്ടും അതെല്ലാം റോഷി അഗസ്റ്റിൻ എന്ന മഹാമേരുവിൽ തട്ടി വീണുലയുന്നതിന്റെ ഗ്ലാനി തീർക്കുവാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു എന്ന ആക്ഷേപം ഉയർത്തി യു ഡി എഫ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുവാൻ ശ്രമിക്കുന്നതെന്ന് ഡി വൈ സി കെ യോഗം കുറ്റപ്പെടുത്തി.

.മാണി സി കാപ്പൻ എം എൽ എ യെ അവഹേളിച്ചു കൊണ്ട് നിരന്തരം സോഷ്യൽ മീഡിയയിലൂടെ ജോസ് കെ മാണിയുടെ പ്രവർത്തകർ ഹീന നീക്കങ്ങൾ നടത്തിയിട്ടും അത് നിയന്ത്രിക്കാൻ കഴിയാത്തവർ യു ഡി എഫ് പ്രവർത്തകർക്കെതിരെ കള്ളക്കേസുമായി ഇറങ്ങിയിരിക്കുന്നത് പാലായിൽ താൻ അപ്രസക്തമായി എന്നുള്ളതിന്റെ ഉത്തമ ദൃഷ്ട്ടാന്തമാണെന്ന് ടോണി തൈപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃ യോഗം കുറ്റപ്പെടുത്തി.യോഗത്തിൽ ജിഷ്ണു പരപ്പളി, സോയി പയ്യപ്പള്ളി , ബെൻസൺ,താഹ തലനാട്,സൂരജ് സ്,അമൽ പുളിക്കൽ,ഹാരീഷ് എന്നിവർ പ്രസംഗിച്ചു


Post a Comment

0 Comments