Latest News
Loading...

ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തിൽ ദേവമാതാ കോളജിന് പത്തരമാറ്റ് തിളക്കം

കുറവിലങ്ങാട്: എംജി സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനത്തിൽ ദേവമാതാ കോളജിന് പത്തരമാറ്റ് തിളക്കം. രണ്ട് ഒന്നാം റാങ്കുകളടക്കം 23 റാങ്കുകൾ കൈപ്പിടിയിലൊതുക്കിയാണ് ദേവമാതായിലെ മിടുക്കർ താരമായത്.

ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിലും ബിഎസ്സി മാത്തമാറ്റിക്സിലുമാണ് സർവകലാശാലയുടെ ഒന്നാം റാങ്ക് ദേവമാതായിലേക്ക് എത്തിയത്. ബിഎസ്സി മാത്തമാറ്റിക്‌സിൽ റിച്ച സെബാസ്റ്റ്യനും ബികോമിൽ ശ്രുതി ഗോപകുമാറും ഒന്നാം റാങ്ക് നേടി. ബികോമിലെ ഒന്നാം റാങ്ക് തുടർച്ചയായ മൂന്നാം വർഷമാണ് ദേവമാതായിലേക്ക് എത്തുന്നത്. ബികോം ഒന്നാം റാങ്കിനൊപ്പം നാല്, ഏഴ്, 10 റാങ്കുകളും ഇക്കുറി ദേവമാതായ്ക്കാണ്.
ദേവമാതാ കോളജ് എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ബിഎസ്‌സി മാത്തമാറ്റ്കിസിലെ ഒന്നാം റാങ്ക് കോളജിലെത്തുന്നത്. മാത്തമാറ്റിക്‌സിലെ ഒന്നാം റാങ്കിനൊപ്പം നാല്, അഞ്ച്, എട്ട്, 10 റാങ്കുകളും ദേവമാതായിലെ മിടുക്കികൾ നേടി. എം.ജി സർവകലാശാലയിലെ ആകെയുള്ള എട്ട് എസ് ഗ്രേഡുകളിൽ നാലെണ്ണവും ദേവമാതായിലാണെന്നത് മാത്തമാറ്റിക്സ് വിഭാഗത്തിനും കോളജിനുമുള്ള തിളക്കം വർധിപ്പിച്ചു.

ഒന്നാം റാങ്കുകൾക്ക് കൂടുതൽ തിളക്കമേകി ഒരു രണ്ടാം റാങ്കും മൂന്ന് നാലാം റാങ്കുകളും ദേവമാതായിലെ മിടുക്കികൾക്ക് നേടാനായി. ബിഎ മലയാളത്തിലെ രണ്ടാം റാങ്ക് കോളജിലെ ടി.ആർ ശ്രീലക്ഷ്മി നേടി. ബി.എ ഇംഗ്ലീഷിലെ നാലാം റാങ്ക് ആഗ്‌നസ് റോസ് പോളും ബികോമിലെ നാലാം റാങ്ക് എ.ആർ ആഷ്മിയും ബിഎസ്സി മാത്തമാറ്റിക്സിലെ നാലാം റാങ്ക് പി.ആർ ശ്രീലക്ഷ്മിയും ദേവമാതായ്ക്ക് സമ്മാനിച്ചു.



.ബിഎ ഇക്കണോമിക്സ്, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎസ്സി സുവോളജി എന്നീ വിഷയങ്ങളിലെ അഞ്ചാം റാങ്കുകളും ദേവമാതായിലെ മിടുക്കർക്കാണ്. ഇക്കണോമിക്സിൽ ബെല്ല സണ്ണി മണ്ണാറാത്ത്, മാത്തമാറ്റിക്സിൽ അർച്ചന കൃഷ്ണൻ, സുവോളജിയിൽ സാന്ദ്ര ജോർജ് എന്നിവർ അഞ്ചാം റാങ്കുകാരായി. ബി.എ ഇക്കണോമിക്സിൽ നവീൻ ഫിലിപ്പും ബി.എ ഇംഗ്ലീഷ് ട്രിപ്പിൾ മെയിനിൽ എയ്ഞ്ചൽ ബേബിയും ബി.കോം കോ-ഓപ്പറേഷനിൽ സാന്ദ്ര അജിത്തും ആറാം റാങ്കുകൾ നേടി. രണ്ട് വിഷയങ്ങളിൽ ഏഴാം റാങ്കുകളും ദേവമാതായ്ക്കാണ്. ബി.എ ഇക്കണോമിക്സിൽ ആദിത്യ ഷാജിയും ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അർജുൻ നാരായണനും ഏഴാം റാങ്കുകൾ ദേവമാതായിലെത്തിച്ചു.

എട്ട്, ഒൻപത്, 10 റാങ്കുകാരുടെ പട്ടികയിലും ദേവമാതായുടെ സാന്നിധ്യമുണ്ട്. ബി.എ മലയാളത്തിൽ മിനു രാജു, ബി.എ ഇംഗ്ലീഷ് ട്രിപ്പിൾ മെയിനിൽ ഐശ്വര്യ എസ്. കുമാർ, അഖില ബിനോയി, ബിഎസ്സി മാത്തമാറ്റിക്സിൽ ലൊറെയ്ൻ അന്ന സിബി എന്നിവരാണ് എട്ടാം റാങ്ക് ജേതാക്കൾ. ബി.എ ഇംഗ്ലീഷിൽ ജെറി ജോർജ്, ബി.എ മലയാളത്തിൽ സിസ്റ്റർ. അൻസു സെബാസ്റ്റ്യൻ, ബി.എ ട്രിപ്പിൾ മെയിനിൽ നന്ദന സതീഷ് എന്നിവർ ഒൻപതാം റാങ്ക് ജേതാക്കളായി. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എം. വിദ്യയും ബിഎസ്സി മാത്തമാറ്റിക്സിൽ ഡയസ് സേവ്യറും പത്താം റാങ്ക് ജേതാക്കളായി.

.റാങ്കുകൾക്കൊപ്പം നാല് എസ് ഗ്രേഡുകളും 39 എ പ്ലസുകളും 98 എ ഗ്രേഡുകളുമായി ദേവമാതായുടെ വിജയത്തിളക്കത്തിന് ഇക്കുറി ശോഭയേറെയാണ്.

വിജയികളെ മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ റവ.ഡോ. ജേക്കബ് പണ്ടാരപറമ്പിൽ, അധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments