Latest News
Loading...

വില്ലേജ് ഓഫീസ് പരിസരവും ശ്രീകൃഷ്ണ സ്കൂൾ ജംഗ്ഷനും ശുചീകരിച്ചു.

കുറിച്ചിത്താനം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറിച്ചിത്താനം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരവും ശ്രീകൃഷ്ണ സ്കൂൾ ജംഗ്ഷനും ശുചീകരിച്ചു. കോവിഡ് കാലമായതോടെ പഞ്ചായത്ത് വഴിയൊരങ്ങൾ വെട്ടിതെളിക്കാതെ വന്നതോടെ, കാടും മുൾച്ചെടികളും ഒഴിവാക്കാൻ കാൽനട യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുന്നതുമൂലം ഇടുങ്ങിയ റോഡിൽ വാഹന ഗതാഗതത്തിന് അസൗകര്യങ്ങളും അപകടസാധ്യതയും സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ ശ്രമദാനമായി പാതയോരങ്ങൾ ശുചീകരിച്ചത്. 
.മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് ഉദ്ഘാടനം ചെയ്തു. സണ്ണി വടക്കേടം, മണിക്കുട്ടൻ കൊട്ടുപ്പിള്ളിയേൽ, ജനാർദ്ദനൻ ആളോത്ത്, രാജീവ് എടാട്ട്താഴെ, നാരായണൻ നായർ, ജോയി പുളിക്കൻ, ജോണി താമരക്കാട്ട്, അനീഷ് ആനാച്ചിയിൽ, ജോസ് പറപ്പള്ളിൽ, ഷിൻസ് താവളത്തിൽ, ജിസ് നെച്ചിമ്യാലിൽ, സിബി കുമ്പുക്കിയിൽ, ബാബു മുളങ്ങാട്ടിൽ, ബെന്നി മൈലക്കൽ, മനോജ്, അനൂപ് എന്നിവർ നേതൃത്വം നൽകി

.

Post a Comment

0 Comments