Latest News
Loading...

കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുൻപിൽ പ്രതിക്ഷേധ സമരം

ഈരാറ്റുപേട്ട : ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ആറു ലക്ഷം കോടി രൂപയുടെ ആസ്തി വിൽക്കുവാനുള്ള കേന്ദ്ര സർക്കർ തീരുമാനത്തിനെതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുൻപിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. പൂഞ്ഞാർ ഏരിയായിൽ 37 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ഏരിയതല സമരം പൂഞ്ഞാർ തെക്കേക്കര പോസ്റ്റ്‌ ഓഫിസിന് മുൻപിൽ നടത്തിയ ഏരിയതല സമരം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടിഎസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറി ടിഎസ് സിജു, ബ്ലോക്ക് അംഗം അഡ്വ അക്ഷയ് ഹരി, സതീഷ് കെ പി എന്നിവർ സംസാരിച്ചു. 

.
.കടനാട് കൊല്ലപ്പള്ളിയിൽ നടത്തിയ സമരം സിപിഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ റെജി ജേക്കബ്,വി പി രാജു, പിജി പ്രമോദ്കുമാർ, എംപി പ്രമോദ്,പി വി വിജേഷ്, സിഎം സിറിയക്, ടിആർ ശിവദാസ്, ടിആർ സിബി, പിഎസ് ശശി, ഐസക് ഐസക്, അനൂപ് കെ കുമാർ, വികെ ഗംഗാധരൻ,വികെ മോഹനൻ,കെഎം രാജേന്ദ്രപ്രസാദ്, കെഎസ് സിബി എന്നിവർ ഉദ്‌ഘാടനം ചെയ്തു

.

Post a Comment

0 Comments